ചെന്നൈ : തമിഴ്നാട് തഞ്ചാവൂരിന് സമീപം രഥോത്സവത്തിനിടെ വൈദ്യുതാഘാതമേറ്റ് 11 മരണം. കാളിമേട് ക്ഷേത്രത്തിലെ ചിത്തിര ഉത്സവത്തിനിടെയാണ് ദുരന്തം ഉണ്ടായത്. പതിനഞ്ചിലധികം പേര്‍ക്ക് പരിക്കേറ്റു.
രഥം എഴുന്നള്ളിപ്പിനിടെ വൈദ്യുതി ലൈനില്‍ തട്ടിയാണ് ദാരുണമായ അപകടം ഉണ്ടായത്. 10 പേര് സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്. പരിക്കേറ്റവരില്‍ മൂന്ന് പേര് ഗുരുതരാവസ്ഥയിലാണ്.
ഇവരെ തഞ്ചാവൂര്‍ മെഡിക്കല്‍ കോളേജിലും മറ്റുള്ളവരെ തൊട്ടടുത്തുള്ള ആശുപത്രികളിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ എഫ്ഐആര്‍ രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചതായി തിരുച്ചിറപ്പള്ളി സെന്‍ട്രല്‍ സോണ്‍ ഐജി വി. ബാലകൃഷ്ണന് അറിയിച്ചു.
മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം നഷ്ടപരിഹാരം നല്‍കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് അറിയിച്ചു. അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പ്രധാനമന്ത്രി ദുരിതാശ്വാസ നിധിയില്‍ നിന്നും രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നല്‍കുമെന്ന് പ്രധാനമന്ത്രിയും അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: