കുറവിലങ്ങാട്: രാജ്യത്തെ പരമോന്നത നഴ്സിങ് പുരസ്കാരമായ ഫ്ളോറന്‍സ് നൈറ്റിംഗേല്‍ അവാര്‍ഡ് കിടങ്ങൂര്‍ വൈക്കത്തുശ്ശേരില് ഷീലാ റാണിക്ക്. 12 വര്‍ഷമായി പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സാന്ത്വന പരിചരണ വിഭാഗത്തില്‍ നഴ്സായി ജോലി ചെയ്യുകയാണ് ഷീലാ റാണി.
പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ നഴ്സുമാരെ ഈയൊരു അവാര്‍ഡിലേക്ക് പരിഗണിക്കുന്നത് ആദ്യമായിട്ടാണ്. അടുത്തമാസം രാഷ്ട്രപതി രാംനാഥ് കോവിന്ദ് അവാര്‍ഡ് സമ്മാനിക്കും.
കേരളത്തില്‍ നിന്ന് അംഗീകാരം ലഭിച്ച ഏക വ്യക്തിയാണ് ഷീല റാണി. കിടങ്ങൂര്‍ ഗ്രാമപഞ്ചായത്തിലെ കൂടല്ലൂര്‍ പിഎച്ച്സിയില്‍ ജോലി ചെയ്യുന്നു. കൂടാതെ കിടങ്ങൂര്‍ പികെവി വനിതാ ലൈബ്രറിയുടെ സെക്രട്ടറിയുമാണ്.
പാവപ്പെട്ട രോഗികളെ സഹായിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന പികെവി ലൈബ്രറിയുടെ സ്നേഹ സ്വാന്തനം പരിപാടിയ്ക്ക് നേതൃത്വം നല്‍കുന്നത് ഷീലാ റാണിയാണ്. പ്രവര്‍ത്തനമികവിലൂടെ സംസ്ഥാന സര്‍ക്കാരിന്റേതടക്കം നിരവധി പുരസ്കാരങ്ങളും, ആദരവുകളും, അനുമോദനങ്ങളും തേടിയെത്തിയിട്ടുണ്ട്. ഒപ്പം പരിസ്ഥിതി സാമൂഹ്യ പ്രവര്‍ത്തനവുമുണ്ട്.
ഭര്‍ത്താവ് ജ്യോതിഷ-വാസ്തു വിദഗ്ധന്‍ ജയചന്ദ്രന് വൈക്കത്തുശ്ശേരില്. മക്കള്‍: അര്‍ച്ചന, അക്ഷയ്, ജഗന്നാഥന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: