മലപ്പുറം: കൊല്ലപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിന് അനുശോചനം അറിയിച്ചുള്ള പോപ്പുലര്‍ ഫ്രണ്ടിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കമന്റിട്ട് സിപിഎം നേതാവ്. സിപിഎം വഴിക്കടവ് ലോക്കല്‍ കമ്മിറ്റി അംഗം സര്‍ഫുദ്ദീന്‍ കറളിക്കാട് ആണ് കമന്റ് ചെയ്തത്. പോസ്റ്റിന് താഴെ ‘അള്ളാഹു സ്വര്‍ഗം നല്‍കട്ടേ’ എന്നായിരുന്നു കമന്റ്.
കമന്റ് താന്‍ പോസ്റ്റ് ചെയ്തതല്ലെന്നും മകളുടെ കൈതട്ടി അറിയാതെ ആയതാണെന്നുമാണ് സര്‍ഫുദ്ദീന്റെ വിശദീകരണം. പോപുലര്‍ ഫ്രണ്ടിന്റെ ഫേസ്ബുക്ക് പേജില്‍ വന്ന ‘ഏരിയാ പ്രസിഡന്റിനെ വെട്ടികൊലപ്പെടുത്തിയ ആര്.എസ്.എസ് ഭീകരതയില്‍ പ്രതിഷേധിക്കുക’ എന്ന പോസ്റ്റിലാണ് സര്‍ഫുദ്ദീന്‍ കമന്റ് ചെയ്തത്. പി.വി അന്‍വര്‍ എംഎല്‍എയുടെ അടുത്ത അനുയായിയാണ് സിപിഎം വഴിക്കടവ് മണിമൂളി ബ്രാഞ്ച് സെക്രട്ടറി കൂടിയായ സര്‍ഫുദ്ദീന്‍.
സര്‍ഫുദ്ദീന്റെ വിശദീകരണം വിശ്വാസ്യയോഗ്യമല്ലെന്ന് പാര്‍ട്ടി യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നുവന്നു. എന്നാല്‍ കൂടുതല്‍ നടപടി എടുക്കാതെ പാര്‍ട്ടി നേതൃത്വം താക്കീത് നല്കി സര്ഫുദ്ദീനെ രക്ഷിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: