കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ കോടതിയിലെ രഹസ്യ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്ന് വാചാരണക്കോടതി. കേസിലെ വിവരങ്ങള്‍ ചോര്‍ന്ന് പ്രതിയായ നടന് ദിലീപിന് ലഭിച്ചതായി അന്വേഷണ സംഘവും ആക്രമിക്കപ്പെട്ട നടിയും ആരോപണം ഉന്നയിച്ചിരുന്നു. ഇക്കാര്യം പരഗണിക്കവേയാണ് വിചാരണക്കോടതി അറിയിച്ചത്.
ദിലീപിന്റെ ഫോണില്‍ കോടതിയില്‍ നിന്നുള്ള രേഖയുണ്ടായിരുന്നതായി സൈബര്‍ വിദഗ്ധനായ സായി ശങ്കറിന്റെ മൊഴിയില്‍ പറയുന്നുണ്ട്. എന്നാല്‍ കോടതിയിലെ എ ഡയറി രഹസ്യ രേഖയല്ല. ബെഞ്ച് ക്ലര്‍ക്കാണ് എ ഡയറി തയ്യാറാക്കുന്നത്. ഇതാണ് ചോര്‍ന്നതായി പ്രോസിക്യൂഷന് ആരോപിക്കുന്നതെന്നും വിചാരണക്കോടതി അറിയിച്ചു.
അതേസമയം എന്ത് രഹസ്യ രേഖയാണ് കോടതിയല്‍ നിന്ന് ചോര്‍ന്നത്. ദിലീപിന്റെ ഫോണില്‍ ഈ രേഖകള്‍ എങ്ങനെയാണ് ലഭിച്ചത്. കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ പോലീസിന് എന്ത് അധികാരമാണ് ഉള്ളത്. രഹസ്യ രേഖകള്‍ ചോര്‍ന്നതായി ആരോപണം ഉന്നയിക്കുന്നുണ്ടെങ്കില്‍ ഇത് സംബന്ധിച്ച വ്യക്തമായ തെളിവുകള്‍ ഹാജരാക്കണം. നിലവില്‍ മതിയായ തെളിവുകളല്ല നല്‍കിയിരിക്കുന്നത്. കോടതി ജീവനക്കാരെ നോക്കാന്‍ തനിക്കറിയാം. മാധ്യമങ്ങള്‍ യാഥാര്‍ത്ഥ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണമെ്നും ഹൈക്കോടതി പറ്ഞ്ഞു.
ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന ഹര്‍ജി പരിഗണിക്കുന്നത് മെയ് ഒമ്പതിലേക്ക് മാറ്റി. ഇതോടൊപ്പം ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയും ഉദ്യോഗസ്ഥനെതിരെയുള്ള കോടതിയലക്ഷ്യ ഹര്‍ജിയും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: