Categories: Defence

ആകാശത്ത് നിന്ന് തൊടുക്കാം; ശത്രുക്കളുടെ നെഞ്ചും തുളയ്‌ക്കും; അപകടകാരിയായ ഇസ്രയേലിന്റെ സ്‌പൈക്ക് മിസൈല്‍, ‘ടാങ്ക് കില്ലര്‍’ വാങ്ങാനൊരുങ്ങി ഇന്ത്യ

Published by

ന്യൂദല്‍ഹി: കരസേനയിലും വ്യോമസേനയിലും ഇസ്രായേലി നിര്‍മിത ടാങ്ക് വേധ മിസൈലുകള്‍ ഉള്‍പ്പെടുത്തിത്തുടങ്ങി. ആന്റി ടാങ്ക് ഗൈഡഡ് മിസൈലുകള്‍(എടിജിഎം)ക്ക് ദീര്‍ഘദൂരം സഞ്ചരിച്ച് ശത്രുക്കളുടെ കവചങ്ങള്‍ തുളച്ചുകയറാനുള്ള ശേഷിയുണ്ട്.  

ലഡാക്കില്‍ ചൈനയുമായുള്ള ഏറ്റുമുട്ടലിനു ശേഷമാണ് ഇവ വിന്യസിക്കുന്ന കാര്യം ഇന്ത്യ ആലോചിച്ചത്. തുടര്‍ന്ന് ഇവയ്‌ക്ക് കഴിഞ്ഞ വര്‍ഷം അടിയന്തരമയി ഓര്‍ഡര്‍ നല്‍കുകയായിരുന്നു. റഷ്യ ഉക്രൈന്‍ യുദ്ധത്തില്‍ ഇത്തരം മിസൈലുകളുടെ ശേഷിതെളിഞ്ഞിരുന്നു. യുഎസ് നിര്‍മിത ജാവലിന്‍ മിസൈലുകളണ് റഷ്യന്‍ ടാങ്കുകള്‍ തകര്‍ക്കാന്‍ ഉക്രൈന്‍ ഉപയോഗിച്ചത്. അതുപോലെ മാരകമാണ് ഇസ്രായേല്‍ മിസൈലുകളും, അഞ്ചര കിലോമീറ്റര്‍ അകലെയുള്ള ടാങ്കുകള്‍ വരെ തകര്‍ക്കുന്ന ഇസ്രായേല്‍ നിര്‍മിത സ്‌പൈക് മിസൈലുകള്‍ കരസേനയിലും  30 കിലോമീറ്റര്‍ അകലെയുള്ള ടാങ്കുകള്‍ വരെ തകര്‍ക്കുന്ന സ്‌പൈക് എന്‍എല്‍ഒ മിസൈലുകള്‍ വ്യോമസേനയിലും ആണ് ഉള്‍പ്പെടുത്തുന്നത്. സ്‌പൈക് എന്‍എല്‍ഒ മിസൈലുകള്‍ ഹെലിക്കോപ്ടറുകളില്‍ നിന്ന് തൊടുത്തു വിടാം.  

ആകാശത്തു നിന്ന് ആകാശത്തെ ലക്ഷ്യങ്ങള്‍ തകര്‍ക്കുന്ന സ്റ്റിങ്ങര്‍ മിസൈലുകളുള്ള 22 അപ്പാച്ചെ കോപ്ടറുകള്‍ വ്യോമസേനയ്‌ക്കുണ്ട്. ഇവയില്‍ ഹെല്‍ഫയര്‍ വ്യോമഭൂതല മിസൈലുകളും തോക്കുളകും റോക്കറ്ററുകളും എല്ലാമുണ്ട്. 2015ല്‍ യുഎസുമായി ഉണ്ടാക്കിയ 13,952 കോടിയുടെ ആയുധ ഇടപാടിലാണ് ഇവ വാങ്ങിയത്. ഇസ്രായേല്‍ നിര്‍മിത മിസൈലകള്‍ കൂടി എത്തുന്നതോടെ വ്യോമസേനയുടെ കരുത്ത് കൂടും. കരസേനയ്‌ക്ക് സ്‌പൈക്ടാങ്ക് മിസൈലിന്റെ പഴയ പതിപ്പുണ്ട്. ശേഷി കുറഞ്ഞ ഇവയ്‌ക്ക് 4 കിലോമീറ്റര്‍ റേഞ്ചേയുള്ളു. പുതിയ ടാങ്ക് വേധ മിസൈലുകള്‍ക്ക് കരസേന നാളുകളായി ആവശ്യപ്പെടുന്നു.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക

Recent Posts