ന്യൂദല്‍ഹി: വര്‍ഗീയ കലാപ പരാമര്‍ശം നടത്തിയ കേസില്‍ ജ്യാമം ലഭിച്ചതിന് പിന്നാലെ വീണ്ടും ജിഗ്നേഷ് മേവാനിയെ അറസ്റ്റ് ചെയ്ത് അസാം പോലീസ്. മറ്റൊരു കേസിലാണ് ഗുജറാത്തില്‍ നിന്നുള്ള എം.എല്‍.എയെ അസാം പോലീസ് അറസ്റ്റ് ചെയ്തത്. അസമിലെ ബാര്‍പേട്ട പോലീസാണ് അദ്ദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്ത്.
വര്‍ഗീയ കലാപ പരാമര്‍ശം നടത്തിയ കേസില്‍ മേവാനിയെ അസമിലെ കൊക്രജാര്‍ കോടതിയാണ് ജാമ്യം അനുവദിച്ചത്. മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡി ഞായറാഴ്ച അവസാനിച്ചതിനെ തുടര്‍ന്ന് ജിഗ്നേഷിനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു. നേരത്തെ ജിഗ്നേഷ് മേവാനിയെ ഒരുദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (സി.ജെ.എം) കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതിനെ തുടര്‍ന്ന് മേവാനി കൊക്രജാര്‍ ജയിലിലാണ് കഴിഞ്ഞിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: