ന്യൂദല്‍ഹി: ഫ്രാന്‍സ് പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഇമ്മാനുവല്‍ മാക്രോണിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ഫ്രാന്‍സിന്റെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട എന്റെ സുഹൃത്ത് ഇമ്മാനുവല്‍ മാക്രോണിന് അഭിനന്ദനങ്ങള്‍. ഇന്ത്യ-ഫ്രാന്‍സ് തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ആഴത്തിലാക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്ന് നരേന്ദ്ര മോദി ട്വീറ്റുചെയ്തു.
ഫ്രാന്‍സിന്റെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇമ്മാനുവല്‍ മാക്രോണിന് ആധികാരിക വിജയം. 58 ശതമാനം വോട്ടുനേടിയാണ് മക്രോന് ഭരണം വീണ്ടും ഉറപ്പിച്ചത്. 2002 ല്‍ ജാക്ക് ഷിറാക്കിന് ശേഷം ആദ്യമായാണ് ഒരു പ്രസിഡന്റ് ഭരണത്തുടര്‍ച്ച നേടുന്നത്. തീവ്രവാദം മുഖ്യചര്‍ച്ചാ വിഷയമായി ഉയര്‍ന്നുവന്ന തെരഞ്ഞെടുപ്പില്‍ എതിര് സ്ഥാനാര്‍ഥിയും തീവ്ര വലത് പക്ഷ പാര്‍ട്ടിയുടെ നേതാവുമായ മരീന്‍ ലെയെ മാക്രോണ്‍ പരാജയപ്പെടുത്തി.
തീവ്ര ഇടതുപക്ഷത്തേക്കാള്‍ തീവ്രത തന്റെ നിലപാടുുകള്‍ക്കാണെന്ന് മാക്രോണിന് ജനങ്ങളെ വിശ്വസിപ്പിക്കാന്‍ സാധിച്ചതാണ് വിജയകാരണമായി നിരീക്ഷകര്‍ വിലയിരുത്തുന്നത്. പെന്നിന് 42 ശതമാനം വോട്ടാണ് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: