യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ജയസൂര്യ, മഞ്ജുവാര്യര്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളാകുന്ന മേരി ആവാസ് സുനോയുടെ ടീസര്‍ പുറത്ത്.ക്യാപ്റ്റന്‍, വെളളം തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന്‍ പ്രജേഷ് സെനാണ് ചിത്രത്തിന്റെ സംവിധായകന്‍.ബി.രാകേഷ്, ആന്‍ സരിഗ, വിജയകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.വിനോദ് ഇല്ലംപളളിയാണ് ഛായഗ്രഹണം കൈകാര്യ ചെയ്യുന്നത്. രജപുത്ര റിലീസാണ് ചിത്രം വിതരണത്തിന് എടുത്തിരിക്കുന്നത്. എം.ജയചന്ദ്രനാണ് ഗാനങ്ങള്‍ ചിട്ടപ്പെടുത്തുന്നത്.ചിത്രത്തില്‍ ശിവദ, ജോണി ആന്റണി, ഗൗതമി നായര്‍, സോഹന്‍ സീനുലാല്‍, സുധീര്‍ കരമന, ജി. സുരേഷ്‌ക്കുമാര്‍, ദേവി അജിത്ത്, മിഥുന്‍.എ.ഇ എന്നിവരാണ് അഭിനേതാക്കള്‍. ഒരു റേഡിയോ ജോക്കിയുടെ വേഷത്തിലാണ് ജയസൂര്യ എത്തുന്നത്. ചിത്രത്തിന്റെ ഗാനം പുറത്ത് വന്നുകഴിഞ്ഞു. മെയ് 13ന് ചിത്രം തീയേറ്ററുകളില്‍ എത്തും. മേരി ആവാസ് സുനോയുടെ ഓഡിയോ ലോഞ്ചില്‍ ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്ന ഒരു പ്രഖ്യാപനം കൂടി ഉണ്ടായി.സമ്മര്‍ ഇന്‍ ബത്‌ലഹേം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തെപ്പറ്റി ആലോചിക്കുന്നതായി നിര്‍മ്മാതാവ് സിയാദ് കോക്കര്‍ പ്രഖ്യാപനം നടത്തി.അതില്‍ മഞ്ജുവാര്യര്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.1998ല്‍ പുറത്തിങ്ങിയ ചിത്രത്തിന് ഇന്നും ധാരാളം ആരാധകരുണ്ട്. സുരേഷ്‌ഗോപി, ജയറാം, മഞ്ജുവാര്യര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയപ്പോള്‍ മോഹന്‍ലാല്‍ അതിഥി വേഷത്തിലും എത്തിയിരുന്നു ചിത്രത്തില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: