തിരുവനന്തപുരം: അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തിനെതിരെ പോപ്പുലര്‍ഫ്രണ്ട് മുഖ പത്രമായ തേജസ്. ഇസ്ലാം വിരുദ്ധപ്രമേയമാണ് സമ്മേളനത്തിന്റെ ഉള്ളടക്കമെന്നും മുസ്ലീം വിരുദ്ധരെയാണ് അണിനിരത്തുന്നതെന്നും തേജസ് പുറത്തുവിട്ട വാര്‍ത്തയില്‍ ആരോപിക്കുന്നു. ഓണ്‍ലൈന്‍ വിഭാഗമാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.
“ഹിന്ദു മഹാ സമ്മേളനമാണ് തീവ്ര മുസ്‌ലിം വിരുദ്ധ പ്രചാരകരുടെ സംഗമത്തിന് വേദിയാവുന്നു. കശ്മീര്‍ ഫയല്‍സ് സംവിധായകന്‍ മുതല്‍ പിസി ജോര്‍ജ്ജ് വരെയുള്ളവര്‍ പങ്കെടുക്കുന്നുണ്ട്. അത്യന്തം പ്രകോപനപരമായ മുസ്‌ലിം വിരുദ്ധ ഉള്ളടക്കമാണ് സമ്മേളന സെഷനുകളിലുമുള്ളതെന്നും” തേജസ് ആരോപിക്കുന്നു.
ഏപ്രില്‍ 27 മുതല്‍ മേയ് 01 വരെ തിരുവനന്തപുരം സൗത്ത്‌ഫോര്‍ട്ട് പ്രിയദര്‍ശിനി ക്യാമ്പസിലാണ് അനന്തപുരി ഹിന്ദു മഹാസമ്മേളനം നടക്കുക. 27 വൈകുന്നേരം 5 മണിയ്‌ക്ക് കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രശസ്ത സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി മുഖ്യാതിഥിയായി പങ്കെടുക്കും. അഞ്ചുദിവസങ്ങളിലായി നടക്കുന്ന സമ്മേളനങ്ങളില്‍ സ്വാമി ചിദാനന്ദപുരി, കേന്ദ്രമന്ത്രി വി.മുരളീധരന്‍ ജെ. നന്ദകുമാര്‍, പി.സി ജോര്‍ജ്, വല്‍സന്‍ തില്ലങ്കേരി, വിജി തമ്പി, ഡോ. വിക്രം സമ്പത്ത്, ഷെഫാലി വൈദ്യ, മേജര്‍ സുരേന്ദ്ര പൂന്യ തുടങ്ങിയവര്‍ പങ്കെടുക്കും. മേയ് ഒന്നിന് നടക്കുന്ന സമാപന സമ്മേളനം ഗോവാ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിളള ഉദ്ഘാടനം ചെയ്യും.
സമ്മേളനത്തിന്റെ ഭാഗമായ ഹിന്ദുയൂത്ത് കോണ്‍ക്ലേവില്‍ നാലുദിനങ്ങളിലായി 16 സെമിനാറുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. വിവിധ വിഷയങ്ങളിലായി പ്രമുഖര്‍ സംസാരിക്കുന്നതിന് പുറമേ പാകിസ്ഥാനില്‍ നിന്നുള്ള ഹിന്ദുക്കളും സെമിനാറില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: