ന്യൂദല്‍ഹി: കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു ചേര്‍ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശം. ബുധനാഴ്ച വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ് യോഗത്തില്‍ നിലവിലെ സ്ഥിതിഗതികള്‍ വിവരിക്കും.
കൊവിഡ് കേസുകള്‍ ഉയരുന്നതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരുകള്‍ മാസ്ക് വീണ്ടും നിര്‍ബന്ധമാക്കി ഉത്തരവിറക്കിയേക്കും. കേസുകള്‍ തീരെ കുറഞ്ഞതോടെയാണ് മാസ്ക്കുകള്‍ ഒഴിവാക്കിയത്. എന്നാല്‍, ദല്‍ഹിയില്‍ കേസ് ഉയരാന്‍ തുടങ്ങിയതോടെ മാസ്ക് വീണ്ടും കഴിഞ്ഞ ദിവസം മുതല്‍ നിര്‍ബന്ധമാക്കിയിരുന്നു.
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം തുടരെ അഞ്ചാം ദിവസവും രണ്ടായിരത്തിനു മുകളില്‍. ഇന്നലെ 2593 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 4,36,532 സാമ്പിളുകള്‍ പരിശോധിച്ചു. 1755 പേര്‍ക്ക് രോഗമുക്തി. നിലവില്‍ രാജ്യത്ത് ആകെ ചികിത്സയിലുള്ളത് 15,873 പേരാണ്. 44 മരണങ്ങള് കൂടി സ്ഥിരീകരിച്ചു. രാജ്യത്തെ വാക്സിന് വിതരണം ഇരുനൂറ് കോടിയിലേക്ക് അടുത്തു. 187.67 കോടി കുത്തിവയ്പ്പുകളെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: