Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഉദ്ധവ് താക്കറെയുടെ വസതിയില്‍ പ്രശ്‌നമുണ്ടാക്കിയാല്‍ 20 അടി താഴ്ചയില്‍ കുഴിച്ചുമൂടുമെന്ന് എംപി നവനീത് റാണെയെ ഭീഷണിപ്പെടുത്തി സഞ്ജയ് റാവത്ത്

ഉദ്ധവ് താക്കറെയുടെ വസതിയായ മാതോശ്രീയില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ 20 അടി താഴ്ചയില്‍ കുഴിച്ചുമൂടുമെന്ന് എംപി നവനീത് റാണയെയും ഭര്‍ത്താവും എംഎല്‍എയുമായി രവി റാണയെയും വെല്ലുവിളിച്ച് ശിവസേന നേതാവ് സഞ്ജയ് റാവത്ത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2022, 09:41 pm IST
in India

മുംബൈ: ഉദ്ധവ് താക്കറെയുടെ വസതിയായ മാതോശ്രീയില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ 20 അടി താഴ്ചയില്‍ കുഴിച്ചുമൂടുമെന്ന് എംപി നവനീത് റാണയെയും ഭര്‍ത്താവും എംഎല്‍എയുമായി രവി റാണയെയും വെല്ലുവിളിച്ച് ശിവസേന നേതാവ് സഞ്ജയ് റാവത്ത്.

മഹാരാഷ്‌ട്ര മുഖ്യമന്ത്രി കൂടിയായ ഉദ്ധവ് താക്കറെയുടെ വസതിയായ മാതോശ്രീയ്‌ക്ക് മുന്നില്‍ ഹനുമാന്‍ ചാലിസ ചൊല്ലുമെന്ന് സ്വതന്ത്ര എംപിയാ നവനീത് കൗര്‍ റാണയും ഭര്‍ത്താവും എംഎല്‍എയുമായ രവി റാണയും വെല്ലുവിളിച്ചിരുന്നു. പള്ളികളില്‍ ലൗഡ് സ്പീക്കറുകള്‍ ഉപയോഗിക്കുന്നത് തടയാന്‍ കഴിയാത്ത മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം എന്ന നിലയ്‌ക്കാണ് ഹനുമാന്‍ ചാലിസ ചൊല്ലുമെന്ന് ഇരുവരും വെല്ലുവിളിച്ചത്.

ശനിയാഴ്ച ഉദ്ധവ് താക്കറെയുടെ വീടിന് മുന്‍പില്‍ ഹനുമാന്‍ ചാലിസ ചൊല്ലുമെന്നാണ് സ്വതന്ത്ര എംപിയായ നവനീത് കൗറും ഭര്‍ത്താവും എംഎല്‍എയുമായ രവി റാണെയും വെല്ലുവിളിച്ചത്. ഇതോടെ സമ്മര്‍ദ്ദത്തിലായ ശിവസേന രാവിലെ തന്നെ നവനീത് കൗറിന്റെ വീടിന് മുന്നില്‍ ശിവസേന പ്രവര്‍ത്തകരെ പറഞ്ഞയച്ചു. രാവിലെ മുതല്‍ നവനീത് കൗറിനെയും രവി റാണെയെയും വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ ശിവസേന പ്രവര്‍ത്തകര്‍ അനുവദിച്ചില്ല.

ഇതിനിടയില്‍ ചില ശിവസേന പ്രവര്‍ത്തകര്‍ ഇരുവര്‍ക്കുമെതിരെ പൊലീസ് സ്റ്റേഷനില്‍ കേസ് ഫയല്‍ ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുംബൈ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്.  സ്വതന്ത്ര എംപിയാണെങ്കിലും നവനീത് കൗര്‍ റാണ ഇപ്പോള്‍ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സഹായം തേടിയിരിക്കുകയാണ്. മാത്രമല്ല, മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ശിവസേന നേതാക്കളായ അനില്‍ പരബ്, സഞ്ജയ് റൗത്ത്, തങ്ങളുടെ വീടിന് മുന്‍പില്‍ ക്യാമ്പ് ചെയ്ത 700 ശിവസേന പ്രവര്‍ത്തകര്‍ എന്നിവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നവനീത് കൗര്‍ റാണയും മുംബൈ പൊലീസില്‍ കേസ് നല്‍കിയിരിക്കുകയാണ്.

ഇതേ തുടര്‍ന്ന് ശിവസേനക്കാര്‍ എംപി നവനീത് കൗര്‍ റാണയുടെ വീടിന് മുന്നില്‍ തമ്പടിച്ചിരുന്നു. ഇതില്‍ ചിലര്‍ മുംബൈ പൊലീസില്‍ എംപിയ്‌ക്കെതിരെ കേസും നല്‍കി. വൈകാതെ മുംബൈ പൊലീസ് നവനീത് കൗര്‍ റാണയെയും രവി റാണയെയും അറസ്റ്റ് ചെയ്തിരുന്നു.

പള്ളികള്‍ക്ക് മുന്‍പില്‍ ലൗഡ് സ്പീക്കര്‍ വഴി വാങ്ക് വിളിക്കുന്ന പ്രശ്നം മഹാരാഷ്‌ട്രയില്‍ ചൂടു പിടിക്കുകയാണ്. മെയ് 3ന് മുന്‍പ് പള്ളികളിലെ മൈക്കുകള്‍ നീക്കം ചെയ്തില്ലെങ്കില്‍ ആ പള്ളികള്‍ക്ക് മുന്‍പില്‍ മൈക്ക് ഉപയോഗിച്ച് ഹനുമാന്‍ ചാലിസ ചൊല്ലുമെന്ന മഹാ നവനിര്‍മ്മാണ്‍ സേനയുടെ നേതാവ് രാജ് താക്കറെയുടെ വെല്ലുവിളിയില്‍ ശിവസേന പ്രതിരോധത്തിലായിരിക്കുകയാണ്. എന്‍സിപിയും കോണ്‍ഗ്രസുമായി ചേര്‍ന്ന് മഹാരാഷ്ട ഭരിച്ചു തുടങ്ങിയതു മുതല്‍ ന്യൂനപക്ഷപ്രീണനം നടത്തുന്ന ശിവസേനയ്‌ക്ക് ഇപ്പോള്‍ ഹിന്ദുത്വ ഭാരമാവുകയാണ്.  

മുന്‍പ് ബോളിവുഡ് നടിയായിരുന്ന നവനീത് കൗര്‍ റാണ മഹാരാഷ്‌ട്രയിലെ അമരാവതി ലോക്‌സഭാ മണ്ഡലത്തില്‍ നിന്നാണ് 2019ല്‍ ലോക്‌സഭയിലേക്ക് സ്വതന്ത്രയായി തെരഞ്ഞെടുക്കപ്പെട്ടത്. ശിവസേന സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസിന്റെയും എന്‍സിപിയുടെയും സഹായത്തോടെയാണ് നവനീത് കൗര്‍ റാണ തോല്‍പിച്ചത്.

‘റാണെ ദമ്പതിമാര്‍ എന്തോ ആക്രമണം നടത്താന്‍ പദ്ധതിയിട്ടതുപോലെയാണ് അവരുടെ വീടിനു മുന്‍പിലും മറ്റും അവരെ നിരീക്ഷിക്കാന്‍ ഉദ്ധവ് താക്കറെ ആള്‍ക്കൂട്ടത്തെ വിന്യസിച്ചത്. വേണമെങ്കില്‍ നവനീത് റാണയ്‌ക്കും ഭര്‍ത്താവിനും ഉദ്ധവ് താക്കറെയുടെ വീടിന്‍ മുന്‍പില്‍ പോയി ഹനുമാന്‍ ചാലിസ ചൊല്ലാമായിരുന്നു. എങ്കില്‍ അവര്‍ ഒരു വാര്‍ത്തയും സൃഷ്ടിക്കാതെ മടങ്ങിപ്പോരേണ്ടി വന്നേനെ. ശിവസേന സര്‍ക്കാര്‍ അവരുടെ പരാജയങ്ങള്‍ മറയ്‌ക്കാന്‍ ശ്രമിക്കുകയാണ്. മാത്രമല്ല ഇവരെ അറസ്റ്റ് ചെയ്തത് ബാലിശമായ നടപടിയാണ്’- ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് കുറ്റപ്പെടുത്തി.

Tags: മാതോശ്രീനവനീത് കൗര്‍ റാണ എംപിരവി റാണ എംഎല്‍എമഹാരാഷ്ട്രനവനീത് റാണഹനുമാന്‍ ചാലിസറോഹനുമാന്‍Uddhav ThackerayShiv Senaസഞ്ജയ് റാവത്ത്രാജ് താക്കറെ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുംബൈ കോര്‍പറേഷന്‍ മേയറാവാന്‍ സാധ്യതയുള്ള ബിജെപിയുടെ അല്‍ക്കാ കേര്‍ക്കറും (ഇടത്ത്) രാജശ്രീ ശിര്‍വാദ്കറും (വലത്ത്)
India

അല്‍ക്കാ കേര്‍ക്കറോ? അതോ രാജശ്രീ ശിര്‍വാദ്കറോ? 28 വര്‍ഷത്തെ ഉദ്ധവ് താക്കറെ ശിവസേനയുടെ ആധിപത്യം തകര്‍ത്ത് മുംബൈയ്‌ക്ക് ബിജെപി വനിതാ മേയര്‍?

India

കൂടെ നടന്ന് ഉദ്ധവ് താക്കറെയെ ചതിച്ച് രാജ് താക്കറെ, കല്യാണില്‍ മേയര്‍ സ്ഥാനം നേടാന്‍ ഏക്നാഥ് ഷിന്‍ഡേയുമായി കൈകോര്‍ത്ത് രാജ് താക്കറെ

India

ഷിന്‍ഡേ പക്ഷത്തെ കൗണ്‍സിലര്‍മാരെ ചാക്കിട്ടു പിടിക്കാനുള്ള തറക്കളിയുമായി ഉദ്ധവ് താക്കറെ; തന്റെ കൗണ്‍സിലര്‍മാരെ ഹോട്ടലിലേക്ക് മാറ്റി ഷിന്‍‍‍‍ഡേ

India

ആര്‍എസ് എസ് എന്ന ഉപ്പുള്ളപ്പോള്‍ ഉപ്പിലിട്ട ശിവസേനയെ ആര്‍ക്കും വേണ്ടാതായി; ഉദ്ധവ് താക്കറെ ശിവസേനയ്‌ക്ക് ഇനി പ്രസക്തിയില്ല: ഫക്രുദ്ദീന്‍ അലി

India

ബാല്‍താക്കറെയുടെ പൈതൃകം തിരിച്ചുപിടിക്കാനാകാതെ ഉദ്ധവ്, ബിജെപിയെ വഞ്ചിച്ചതിന് ശേഷം കിരീടവും ചെങ്കോലും നഷ്ടമായി ഉദ്ധവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വികസനവും ശബരിമലയും ചര്‍ച്ചയാകരുത്; ചെറ്റയില്‍ തുടങ്ങി ഡീല്‍ വിവാദം വരെ

‘ഇറാനിലെ എണ്ണ എടുക്കുക എന്നതാണ് പ്രിയപ്പെട്ട കാര്യം’ : ഖാർഗ് ദ്വീപ് പിടിച്ചെടുക്കുന്നതിന്റെ സൂചന നൽകി ട്രംപ്

കുഴിമന്തി കഴിച്ച് നഴ്‌സ് മരിച്ച സംഭവത്തില്‍ ദുരൂഹത: ലവ് ജിഹാദെന്ന് ബന്ധുക്കള്‍

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെയുള്ള ലൈംഗികാരോപണം: മുഖ്യപ്രതി മുഹമ്മദ് റോഷന്‍ കോയമ്പത്തൂരില്‍ പിടിയില്‍

പള്ളി സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരണം; പ്രതികള്‍ അറസ്റ്റില്‍

മലപ്പുറത്ത് പ്രചാരണത്തിനിടെ മുസ്ലീം ലീ​ഗ്-കോൺ​ഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടൽ

ദല്‍ഹിയി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി; മൈ​സൂ​രു സ്വദേശി പി​ടി​യി​ൽ

‘അഴിമതി’ ചര്‍ച്ചയാകാതിരിക്കാന്‍ ഇടതും വലതും ഒത്തുകളിക്കുന്നു; എസ്ഡിപിഐയുമായി ഇരു മുന്നണികള്‍ക്കും ഡീല്‍

ആയുഷ്മാന്‍ വയോ വന്ദന പദ്ധതിയിലൂടെ വയോജനങ്ങളെ ചേര്‍ത്തുനിര്‍ത്തും: കുമ്മനം

അയുതചണ്ഡി മഹായാഗം ഏപ്രില്‍ അഞ്ച് മുതല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.