കൊച്ചി: ജോലിയില്‍ നിന്നുള്ള ഒരു സീനിയര്‍ ജീവനക്കാരിയുടെ വിരമിക്കല്‍ ഇത്രയേറെ ആഹ്ലാദകരമാവുന്ന സന്ദര്‍ഭം അപൂര്‍വ്വമായിരിക്കും. കേരളത്തിലെ ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനിയില്‍ നിന്നും വിരമിച്ച ഹേമ ആനന്ദിനാണ് ഈ അപൂര്‍വ്വ വിരമിക്കല്‍ അനുഭവം ഉണ്ടായത്.
കേരളത്തിലെ പെരിന്തല്‍മണ്ണ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഓപ്പണ്‍ എന്ന ഫിനാന്‍ഷ്യല്‍ ടെക്നോളജി കമ്പനിയിലെ ജീവനക്കാരിയായ ഹേമ ആനന്ദ് കഴിഞ്ഞ ദിവസം വിരമിച്ചപ്പോള്‍ കമ്പനി നല്‍കിയത് മൂന്ന് കോടി രൂപയുടെ കമ്പനി ഓഹരിയും 30 ലക്ഷം രൂപയുമാണ്. ഇതിനുമപ്പുറം ഹേമ ആനന്ദ് എന്നും മനസ്സില്‍ താലോലിച്ച ഒരു സ്വപ്നമുണ്ടായിരുന്നു- മലയാളി ഗായകന് കെകെയുടെ ലൈവ് പെര്‍ഫോമന്‍സ് നേരിട്ടാസ്വദിക്കുക എന്നത്. അതും കമ്പനി ഹേമയുടെ റിട്ടയര്‍മെന്റ് ദിനത്തില്‍ സാധ്യമാക്കിക്കൊടുത്തു. ബോളിവുഡ് ഗായകന് കെകെ (കൃഷ്ണകുമാര്‍ കുന്നത്ത്) നേരിട്ട് പെര്‍ഫോം ചെയ്യാനെത്തി.
ഹേമ ആനന്ദിന്റെ അപൂര്‍വ്വമായ വിരമിക്കല്‍ ചടങ്ങ് ആസ്വദിക്കാം:
പെരിന്തല്‍മണ്ണ സ്വദേശി അനീഷ് അച്യുതന് ആണ് ഈ കമ്പനിയുടെ സിഇഒ. തിരുവല്ല സ്വദേശിനി മേബല്‍ ചാക്കോയും ഒപ്പമുണ്ട്. ഇവരോടൊപ്പം അനീഷിന്റെ സഹോദരന് അജീഷ് അച്യുതന്, ടാക്സി ഫോര്‍ ഷുവര്‍ സിഎഫ്ഒ ആയിരുന്ന ഡീന ജേക്കബ്ബ് എന്നിവര്‍ കൂട്ടായി പെരിന്തല്‍മണ്ണ കേന്ദ്രമായി ആരംഭിച്ച സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് ഓപ്പണ്‍. വിരമിക്കുമ്പോള്‍ കമ്പനിയുടെ ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്റായിരുന്നു ഹേമ ആനന്ദ്.
എസ്എംഇകള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഉള്ള നിയോ ബാങ്കിങ് (നവ ബാങ്കിംഗ് ഇടപാടുകള്‍ പ്രപ്തമാക്കുന്ന) പ്ലാറ്റ് ഫോമാണ് ഓപ്പണ്‍. ഇപ്പോള്‍ ഏകദേശം രണ്ടരലക്ഷം ചെറുകിട-ഇടത്തരം വ്യവസായസംരംഭങ്ങള്‍ ഓപ്പണിന്റെ നിയോ ബാങ്കിംഗ് പ്ലാറ്റ്ഫോം ഉപയോഗിക്കുന്നു. വര്‍ഷം തോറും ഈ പ്ലാറ്റ് ഫോം വഴി 700 കോടി ഡോളറിന്റെ ഇടപാടുകള്‍ നടക്കുന്നു. പുതുതായി പ്രതിമാസം 35,000 എസ്എംഇകളും സ്റ്റാര്‍ട്ടപ്പുകളും ഓപ്പണിന്റെ നിയോബാങ്കിംഗ് പ്ലാറ്റ്ഫോമില്‍ പങ്കാളികളാവുന്നുണ്ട്. അതിവേഗ വളര്‍ച്ചയുടെ പാതയിലാണ് ഈ കമ്പനി. 2019ല്‍ ലോകത്ത് അതിവേഗം വളരുന്ന 100 ഫിന്‍ടെക് മ്പനികളില്‍ ഒന്നാണ് ഓപ്പണ്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: