സജികുമാര്‍ തിനപ്പറമ്പില്‍
ചങ്ങനാശ്ശേരി: ലൗ, ലഹരി ജിഹാദുകള്‍ ഉണ്ടെന്നുള്ളത് വസ്തുതയാണെന്ന് ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം. സ്വന്തം കുടുംബവും സമുദായവും ഉപേക്ഷിച്ച്, പെണ്‍കുട്ടികള്‍ എവിടെ പോകുന്നുവെന്നത് അന്വേഷിക്കണമെന്ന കുടുംബങ്ങളുടെ ആവശ്യം നടപ്പാക്കാന്‍, അവരുടെ ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ടെന്നും അദ്ദേഹം ജന്മഭൂമിയോടു പറഞ്ഞു.
ലൗ ജിഹാദ് ഇല്ലെന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍, ഒരു വിഭാഗത്തില്‍പ്പെട്ടവര്‍ പെണ്‍കുട്ടികളെ എവിടേക്കു കൊണ്ടുപോകുന്നു, പിന്നീട് ഇവരുടെ അവസ്ഥയെന്താണ്, തുടങ്ങിയ കാര്യങ്ങള്‍ ആരും അന്വേഷിക്കുന്നില്ല. ലൗ ജിഹാദ് യാഥാര്‍ഥ്യമാണെന്ന് ചില പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിച്ചിട്ടുള്ളതാണ്. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാരിനു കടമയുണ്ട്. സത്യം മൂടിവയ്ക്കുന്നത് ശരിയല്ല, അദ്ദേഹം പറഞ്ഞു.
വോട്ടുബാങ്ക് ലക്ഷ്യമാക്കി മുസ്ലിം പ്രീണനം നടക്കുന്നുണ്ടെന്നത് വസ്തുതയാണ്. സാമ്പത്തിക സംവരണം നീതിപൂര്‍വമായി ലഭിക്കുന്നില്ല. നിയമനങ്ങളില്‍ അര്‍ഹമായ പരിഗണനയില്ല. ന്യൂനപക്ഷ സംവരണത്തിലെ ജനസംഖ്യാനുപാതം പാലിക്കുന്നില്ല. കുറേക്കാലമായി സര്‍ക്കാര്‍ ഉദ്യോഗങ്ങളില്പ്പോലും ക്രിസ്ത്യന്‍ വിഭാഗത്തെ അവഗണിക്കുകയാണ്. ന്യൂനപക്ഷ ക്വാട്ടയില്‍ െ്രെകസ്തവ സമുദായത്തിന് 40 ശതമാനം സംവരണം കിട്ടേണ്ടതാണ്.
ആനുകൂല്യം നീതിപൂര്‍വമാകണമെന്ന് കോടതി പറഞ്ഞിട്ടും സര്‍ക്കാര്‍ നടപ്പാക്കുന്നില്ല. പലരുടെയും സമ്മര്‍ദം മൂലമാകാം സര്‍ക്കാര്‍ ഇതു നടപ്പാക്കാത്തതെന്നാണ് സഭയുടെ വിലയിരുത്തലെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം നേതൃത്വവുമായി ലൗ ജിഹാദ് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിട്ടുണ്ടോയെന്ന ചോദ്യത്തിന് ചിലര്‍ കാണാന്‍ വന്നിരുന്നെന്നും അവര്‍ തീവ്രവാദത്തെ എതിര്‍ക്കുന്നവരാണെന്ന് പറഞ്ഞെന്നും അദ്ദേഹം മറുപടി നല്കി. ലഹരിക്കടത്തു കേസുകളില്‍ ഉറവിടം കണ്ടെത്താന്‍ കഴിയുന്നില്ല. തീവ്രവാദികളുടെ സാമ്പത്തിക സ്രോതസ്സുകള്‍ ദുരൂഹമാണ്. ഇക്കാര്യങ്ങളില്‍ വസ്തുനിഷ്ഠമായ അന്വേഷണം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: