ആഗ്ര : പൊതു നിരത്തില്‍ നിസ്‌കാരം നടത്തിയതിന് ആഗ്രയില്‍ 150 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. റമദാന്‍ രാത്രിയിലുള്ള ‘തറാവീഹ്’ നമസ്‌കാരം പൊതു നിരത്തില്‍ നടത്തിയതിനാണ് കേസെടുത്തത്. നമസ്‌കാരം നിര്‍വഹിക്കാനുള്ള വ്യവസ്ഥകള്‍ ലംഘിച്ചതിണ് നടപടിയെന്ന് ആഗ്ര എസ്എസ്പി സുധീര്‍ കുമാര്‍ പറഞ്ഞു.
ഇംലി വാലി മസ്ജിദിനോട് ചേര്‍ന്ന റോഡിലാണ് ശനിയാഴ്ച രാത്രി നമസ്‌കാരം നടന്നത്. റോഡില്‍ നമസ്‌കാരം നടത്തുന്നതിന് അനുമതിയുണ്ടായിരുന്നില്ല. ഇത്തരത്തില്‍ അനുമതിയില്ലാതെ നമസ്‌കാരം നടത്തിയതിനാണ് കേസെടുത്തത്. ശത്രുത പ്രോത്സാഹിപ്പിക്കുന്നതിനെതിരായ 153 എ ഉള്‍പ്പെടെ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: