മാന്ത്രികന് ഞാന്‍
വാക്കുകള്‍ താഴിട്ടുപൂട്ടിയ
സുഖശീതളോഷ്മള രാവിന്റെ മാന്ത്രികന്
മഴനനയുന്നൊരു മണ്‍വിളക്കായ് മനം
മണ്ണിന്റെ പൊക്കിള്‍ക്കൊടിയില്‍ കരയുന്നു
സമുദ്രം ജലത്തെ നദിയില്‍ മടക്കുമോ
തന്നില്നിന്നുമുണ്ടാകും നൂലില്നിന്നും
ചിലന്തി ബന്ധനസ്ഥനാകുംപോല്
കാവ്യമേ ഞാന്‍ പ്രണയബന്ധിതന്
ഉടലുള്ള പൂവായ് വിരിഞ്ഞുനില്ക്കുന്നു നീ
മറുപടിയില്ലാത്ത സ്നേഹം മൗനമല്ല
സ്നേഹത്തിന്റെ വില ചോദിക്കലാണ്
എനിക്കിനി തോല്ക്കാന് വയ്യെന്ന് പ്രാര്‍ത്ഥിച്ചപ്പോള്‍
ദൈവം വാക്കുകള്‍ തന്നു
പ്രണയം എന്നെഴുതി പുസ്തകം മടക്കുമ്പോള്‍
ചിരിച്ചു ദൈവം ദക്ഷിണ ചോദിക്കുന്നു
പ്രണയിച്ചു തുടങ്ങുമ്പോള്‍ ദൈവത്തിന് രണ്ട് തല
പിന്നിലെ തലയ്ക്ക് മുല്ലപ്പൂവിന്റെ ഗന്ധം
മരിച്ചുപോയവന്റെ നെഞ്ചില്‍ വയ്ക്കുന്ന
ഹൃദയനോവിന്റെ ഗന്ധം
ഈ പൂവല്ലേ നീ ചോദിച്ച നാണയം
ഈ വിലയല്ലേ നീ ചോദിച്ച പൂവ്
മൗനത്തില്പ്പെട്ടുപോയ സ്നേഹത്തെ
രക്ഷിക്കാന്‍ കവിയുടെ ഇന്ദ്രജാലം
പ്രതികരിക്കാൻ ഇവിടെ എഴുതുക: