ന്യൂദല്‍ഹി: പ്രദേശിക ക്ഷാമത്തേത്തുടര്‍ന്ന് ലോകത്തിലെ, ഏറ്റവും അധികം പാംഓയില്‍ കയറ്റുമതി നടത്തുന്ന ഇന്തോനേഷ്യ ഏപ്രില്‍ 28 മുതല്‍ കയറ്റുമതി നിരോധിക്കുവാന്‍ ഒരുങ്ങുകയാണ്.ലോകത്തില്‍ പാംഓയില്‍ ഉത്പാദനത്തിന്റെ പകുതിയില്‍ ഏറെയും കൈയ്യാളുന്നത ഇന്തോനേഷ്യയാണ്.സംസ്ക്കരിച്ച ഭക്ഷ്യ വസ്തുക്കള്‍ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ മുതല്‍ ജൈവ ഇന്ധനങ്ങള്‍ വരെ പാംഓയില്‍ ഉപയോഗിക്കുന്നു. ഇത് കൂടാതെ സസ്യ എണ്ണയുടെ കയറ്റുമതിയുടെ മൂന്നിലൊന്നും ഇവര്‍ തന്നെയാണ് ചെയ്യുന്നത്.എന്നാല്‍ ഉക്രൈന്-റഷ്യ യുദ്ധം മൂലം ലോകം മുഴുവന്‍ ഭക്ഷ്യവിലപ്പെരുപ്പം റെക്കോര്‍ഡ് ഉയരത്തിലേക്ക് കുതിച്ചു, അതിനാല്‍ രാജ്യത്ത് ഭക്ഷ്യ വസ്തുക്കള്‍ക്ക് ക്ഷാമം ഇല്ലാ എന്ന് ജനങ്ങളെ വിശ്വസിപ്പിക്കേണ്ട് എന്റെ കടമയാണ്.അതിനാല്‍ ഭക്ഷ്യഎണ്ണ ആഭ്യന്തരമാര്‍ക്കറ്റില്‍ ലഭിക്കുമെന്നും താങ്ങാവുന്ന വിലയില്‍ നല്‍കുമെന്നും ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോ ഒരു വീഡിയോയില്‍ പറഞ്ഞു.ഇത് ഇന്ത്യ, പാക്കിസ്ഥാന്, ബംഗ്ലദേശ് എന്നീ വികസ്വര രാജ്യങ്ങളെ കാര്യമായി ബാധിക്കും.ഇപ്പോള്‍ തന്നെ ഇന്ത്യയില്‍ ഭക്ഷ്യ എണ്ണയുടെ വില വര്‍ദ്ധിച്ചു തുടങ്ങി.ഇതില്‍ ഞങ്ങള്‍ ഭയങ്കര ഞെട്ടലിലാണ്, ഇതുപോലൊരു നിരോധനം ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നതല്ല. എന്ന് സോള്‍വെന്റ് എകസ്ട്രാക്ടേഴ്സ അനോസിയേഷന് ഓഫ് ഇന്ത്യയുടെ പ്രസിഡ്ന്റ് അതുല്‍ ചതുര്‍വേദി പറഞ്ഞു. നിരോധനത്തിലൂടെ ഇന്ത്യക്ക് ഓരോ മാസവും ഏകദേശം നാല് ദശലക്ഷം ടണ്‍ പാമോയില്‍ നഷ്ടമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: