ആലപ്പുഴ: പാര്‍ട്ടി നേതൃത്വത്തിനെതിരെ ഫേസ്ബുക്കില്‍ നടത്തിയ പരാമര്‍ശങ്ങളില്‍ കായംകുളം എംഎല്‍എ യു. പ്രതിഭയ്ക്കെതിരെ നടപടി എടുക്കാതെ സിപിഎം. വന്നുപോയ പിഴവുകള്‍ അവര്‍ സമ്മതിച്ചതായും ഇനി അവയൊന്നും ആവര്‍ത്തിക്കില്ലായെന്നും പ്രതിഭ ഉറപ്പു നല്‍കിയതായും സിപിഎം ജില്ലാ സെക്രട്ടറി ആര്.നാസര്‍ വ്യക്തമാക്കി.
അതേസമയം ആലപ്പുഴ ഏരിയ സമ്മേളനങ്ങളിലെ വിഭാഗീയത പ്രത്യേക കമ്മിഷന് അന്വേഷിക്കാനും തീരുമാനമായി. ആലപ്പുഴ സൗത്ത്, ആലപ്പുഴ നോര്‍ത്ത്, ഹരിപ്പാട്, തകഴി ഏരിയകളിലാണ് വിഭാഗീയതയുള്ളതായി കണ്ടെത്തിയത്. സംസ്ഥാന കമ്മിറ്റി ഇതില്‍ കമ്മീഷനെ വെച്ച് അന്വേഷിക്കും.
സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ കൂടിയ ജില്ലാ കമ്മിറ്റിയിലാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: