മുംബൈ: മത്സരത്തിനിടെ അംപയര്ക്കെതിരകെ പ്രതിഷേധിച്ച ദല്‍ഹി ക്യാപിറ്റല്‍ താരങ്ങള്‍ക്കും സഹ പരിശീലകനുമെതിരെ കര്‍ശന നടപടിയുമായി ബിസിസിഐ. ക്യാപ്റ്റന്‍ ഋഷഭ് പന്തിന് മാച്ച് ഫീയുടെ 100 ശതമാനവും ഓള്‍റൗണ്ടര്‍ ശര്‍ദുല്‍ താക്കൂറിന് 50 ശതമാനവും പിഴ ചുമഴ്ത്തി. പന്തിന്റെ നിര്‍ദേശ പ്രകാരം കളിക്കാരെ തിരികെ വിളിക്കാന്‍ ഗ്രൗണ്ടിലേയ്ക്കിറങ്ങിയ സഹപരിശീലകന്‍ പ്രവീണ്‍ ആംറെയ്ക്ക് മാച്ച് ഫീയുടെ 100 ശതമാനം പിഴയും ഒരു മത്സരത്തില്‍ നിന്ന് വിലക്കും ലഭിച്ചു.
മത്സരത്തിന്റെ അവസാന ഓവറില്‍ രാജസ്ഥാന് താരം ഓബാദ് മക്കോയ് എറിഞ്ഞ പന്ത് അമ്പയര്‍ നോബോള്‍ വിളിച്ചില്ല. ഇതോടെ ഡല്‍ഹി ക്യാപ്റ്റന്‍ ഋഷഭ് പന്ത് ക്രീസില്‍ ഉണ്ടായിരുന്ന ബാറ്റ്സ്മാന്മാരായ റോവ്മന്‍ പവലിനോടും, കുല്‍ദീപ് യാദവിനോടും ഗ്രൗണ്ടില്‍ നിന്ന് മടങ്ങി വരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അവര്‍ തിരിച്ച് വരാന്‍ കൂട്ടാക്കിയില്ല. ഇതൊടോപ്പം ടീമിന്റെ സഹപരിശീലകനായ പ്രവീണ്‍ ആംറെയെ മൈതാനത്തേക്ക് പറഞ്ഞ് വിട്ടത് കൂടുതല്‍ വിവാദത്തിന് കാരണമായി.
ഈ സീസണില ഏറ്റവും ഉയര്‍ന്ന സ്കോറാണ് രാജസ്ഥാന് ഇന്നലെ നേടിയത്. എന്നാല്‍ ഡല്‍ഹിയും ഒപ്പത്തിന് എത്തി. അവസാന ഓവറില്‍ 36 റണ്‍സ് വേണമായിരുന്നു ഡല്‍ഹിക്ക് ജയിക്കാന്‍. ആക്രമിച്ച് കളിച്ച പവല്‍ മൂന്ന് പന്തില്‍ മൂന്ന് സിക്സര്‍ പായിച്ചു. എന്നാല്‍ ഇതില്‍ മൂന്നാമത്തെ പന്തിന്റെ ഉയരമായിരുന്നു പ്രശ്നം. നോബോളിനായി പവലും, ഒപ്പം കുല്‍ദീപും ഫീല്‍ഡ് അമ്പയര്‍മാരായ നിതിന്‍ മോനോനോടും, നിഖില്‍ പട്വര്ദധയോടും അപ്പീല്‍ ചെയ്തു. നോബോള്‍ വിളിക്കാനോ ,തേര്‍ഡ് അമ്പയറിലേക്ക് വിടാനോ തയ്യാറായില്ല. ഇതോടെ ഋഷഭ് പന്തിന്റെ നേതൃത്വത്തില്‍ ഡല്‍ഹി താരങ്ങള്‍ ഗ്രൗണ്ടിന് പുറത്ത് പ്രതിഷേധിച്ചു. സീറ്റില്‍ നിന്ന് എഴുന്നേറ്റ് ബൗണ്ടറി ലൈനിന് അരികിലേക്ക് വന്ന ഋഷഭ് പന്ത് അമ്പയറോട് കയര്‍ക്കുകയും ചെയ്യുന്നുണ്ട്.
മത്സരത്തിനിടെ പരിശീലകനെ ഗ്രൗണ്ടിലേക്ക് വിടരുതെന്നാണ് ചട്ടം. വിവാദത്തിന് ശേഷം മത്സരം പുനരാരംഭിച്ചു. മത്സരത്തില്‍ ദല്‍ഹി 15 രണ്‍സിന് പരാജയപ്പെട്ടു. അംപയര്‍ നിതിന്‍ മേനോനെതിരെയും കടുത്ത വിമര്‍ശനമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: