സിറിയയില്‍ ആഭ്യന്തര കലാപം രൂക്ഷമായ സമയം, അവിടെ നിന്നുള്ള മുസ്ലിം അഭയാര്‍ത്ഥികളെ ഇരുകൈയും നീട്ടി സ്വീകരിക്കാന്‍ മുന്നോട്ട് വന്നത് ഫ്രാന്‍സ്, സ്വീഡന് പോലുള്ള യൂറോപ്യന്‍ രാജ്യങ്ങളാണ്. 2015-16 കാലയളവില്‍ ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ നിന്നെല്ലാം ലക്ഷക്കണക്കിന് ആളുകളാണ് ഡെന്മാര്ക്കിലേക്കും സ്വീഡനിലേക്കുമെല്ലാം കുടിയേറിയത്. എന്നാല്‍ അഭയം നല്കിയ രാജ്യത്ത് അശാന്തി വളര്‍ത്തി, അധീശത്വം ഉറപ്പിക്കുവാനാണ് കുടിയേറ്റക്കാര്‍ ശ്രമിച്ചത്. അഭയാര്‍ത്ഥികളോട് ഉദാര സമീപനം സ്വീകരിച്ച രാജ്യങ്ങള്‍ ഇപ്പോള്‍ അതിന്റെ കെടുതികള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നു.
ഫ്രാന്‍സ് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത് അധിനിവേശക്കാരുടെ ഭീഷണിയാണ്. പുരോഗമന മൂല്യങ്ങള്‍ക്ക് പേരുകേട്ട യൂറോപ്യന്‍ രാജ്യമായ സ്വീഡന്റെ സ്ഥിതിയും വ്യത്യസ്തമല്ല. വംശീയതയ്ക്കെതിരെ നിലകൊണ്ട സ്വീഡിഷ് സമൂഹവും ഇപ്പോള്‍ ആ നിലപാട് സ്വീകരിക്കുന്നില്ല. സ്വീഡനില്‍ കലാപ സാഹചര്യം സൃഷ്ടിക്കാനിടയായ പുതിയ സംഭവ വികാസങ്ങളും അത്തരമൊരു മാറ്റത്തിന്റെ ഉപോത്പന്നമാണെന്ന് വേണം കരുതാന്‍.
ലോകത്ത് ഏറ്റവുമധികം സ്വതന്ത്ര്യവും സുരക്ഷിതത്വവും ഉള്ള രാജ്യമാണ് സ്വീഡനെന്നാണ് പൊതുവിലയിരുത്തല്‍. സമാധാന പ്രിയരായ, നിയമങ്ങളെ ബഹുമാനിക്കുന്ന, മറ്റൊരാളുടെ സ്വകാര്യതയില്‍ ഒരു നിമിഷം പോലും കടന്നു കയറാത്ത ജനങ്ങളുള്ള രാജ്യം. പക്ഷെ ദിവസങ്ങളായി ആ രാജ്യം അശാന്തിയുടെ അഗ്നി പര്‍വ്വതത്തിലാണ്. ജീവിതത്തിലാദ്യമായിട്ടാണ് ഇത്തരമൊരു കലാപം താന്‍ കാണുന്നതെന്ന് പോലീസ് മേധാവി തന്നെ ആണയിടുമ്പോള്‍ എന്താണ് അവിടെ സംഭവിച്ചതെന്ന് നാം തീര്‍ച്ചയായും പരിശോധിക്കേണ്ടതുണ്ട്.
ജീവിതം ദുസ്സഹമാക്കുന്ന കുടിയേറ്റം
ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വലിയ തോതിലുള്ള കുടിയേറ്റമാണ് സ്വീഡന്റെ സമാധാനം തകര്‍ത്തു തുടങ്ങിയത്. അഭയം തേടിയെത്തിയവര്‍ ക്രമേണ ആധിപത്യം നേടുന്നതിലേക്കാണ് അവിടെ കാര്യങ്ങളുടെ പോക്ക്. അന്നവും അഭയവും ചോദിച്ചു വന്നവര്‍ മതത്തിന്റെ പേരില്‍ ആവശ്യങ്ങള്‍ ഉന്നയിച്ചു തുടങ്ങി. പ്രാര്‍ഥനയ്ക്ക് അനുമതി വാങ്ങിയെടുത്ത അവര്‍ ക്രമണേ സ്വീഡനെ മറയാക്കി മറ്റു രാജ്യങ്ങള്‍ക്കെതിരെയും പ്രവര്‍ത്തിച്ചു തുടങ്ങി.
ഈസ്റ്ററാഘോഷങ്ങള്ക്കെതിരെ കുടിയേറ്റക്കാര്‍ അക്രമമഴിച്ചുവിട്ടതോടെ സ്വീഡനിലും പ്രതിരോധമുയര്‍ന്നു. ഖുറാന് കത്തിക്കണമെന്ന് ഡാനിഷ്-സ്വീഡിഷ് രാഷ്ട്രീയ നേതാവായ റാസ്മസ് പാലുഡന്റെ ആഹ്വാനം വന്നു. കുടിയേറ്റക്കാര്‍ക്ക് അഭയം നല്‍കണമെന്ന് ആവശ്യപ്പെട്ട സ്വീഡിഷ് പൗരന്മാര് വരെ ഇപ്പോള്‍ മാറിച്ചിന്തിച്ചുതുടങ്ങി.
സ്വീഡന്റെ വിശാലമനോഭാവത്തിന് വിപരീതമാണ് ഇസ്ലാം എന്ന് വിശ്വസിക്കുന്നവരും ഈ രാജ്യത്തുണ്ട്. ഇസ്ലാം മതത്തിലെ ലിംഗ വിവേചനം, വിവാഹ രീതികള്‍, സ്ത്രീകളോടുള്ള പെരുമാറ്റം ഇതെല്ലാം സ്വീഡന്റെ സംസ്കാരത്തിന് വിപരീതമാണെന്നും അവര്‍ പറയുന്നു. കുറ്റകൃത്യങ്ങള്‍ പരിശോധിച്ചാല്‍, പ്രതികളില്‍ ഏറെയും സ്വീഡന് പുറത്തുനിന്നുള്ള കുടിയേറ്റക്കാരാണ്. അഭയാര്‍ത്ഥികളെ സ്വീകരിച്ച ചരിത്രമാണ് സ്വീഡനില്‍ അതിക്രമങ്ങള്‍ക്ക് മൂലകാരണമെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പ്രസ്താവന അന്ന് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചുവെങ്കിലും ഇന്നത് പരക്കെ അംഗീകരിക്കപ്പെട്ടു.
2019 ഡെന്മാര്ക് തെരഞ്ഞെടുപ്പില്‍ ഡാനിഷ് പീപ്പിള്‍സ് പാര്‍ട്ടി കുടിയേറ്റ വിരുദ്ധ അജണ്ടയായിരുന്നു സ്വീകരിച്ചത്. മുഖ്യധാരാ പാര്‍ട്ടികളും ഈ നയം പിന്തുടര്ന്നു എന്നതും ശ്രദ്ധേയമാണ്. മുന്‍ വര്‍ഷങ്ങളില്‍ സ്വീഡന് അഭയം നല്കിയവരെല്ലാം രാജ്യം വിടണമെന്നും ഇസ്ലാം രാജ്യത്തിന് തന്നെ ഏറ്റവും വലിയ ഭീഷണിയാണെന്നുമാണ് കുടിയേറ്റത്തിന് എതിരായി നിലകൊള്ളുന്ന സ്വീഡന് ഡെമോക്രാറ്റ്സ് പാര്‍ട്ടിയുടെ നിലപാട്.
ഫ്രാന്‍സിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ലോക ശ്രദ്ധനേടുന്നത് ഇസ്ലാം മതത്തോട് ആ രാജ്യം സ്വീകരിച്ച സമീപനങ്ങളുടെ അടിസ്ഥാനത്തില്‍ കൂടിയാണ്. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ മുസ്ലിങ്ങളുള്ളതും ഫ്രാന്‍സിലാണ്. ആകെ ജനസംഖ്യയുടെ എട്ട് ശതമാനം. അതായത് ആറ് ദശലക്ഷം പേര്. ഇസ്ലാമിസ്റ്റുകളോട് തീവ്രസമീപനവും മൃദു സമീപനവും സ്വീകരിച്ചിരിക്കുന്ന രണ്ട് പേര് തമ്മിലുള്ള പോരാട്ടമാണ് പ്രസിഡന്റ് പദത്തിലേക്ക് നടക്കുന്നത്. നാളെയാണ് രണ്ടാം ഘട്ട വോട്ടെടുപ്പ്. നിലവിലെ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും തീവ്ര വലതുപക്ഷ ചിന്താഗതിക്കാരിയായ മരീന്‍ ലെ പെന്നും വോട്ട് ശതമാനത്തില്‍ മുന്നില്‍.
ഇസ്ലാം പ്രത്യയശാസ്ത്രത്തെ ഫ്രാന്‍സില്‍ നിന്നും തുടച്ചുനീക്കുമോ എന്ന വെല്ലുവിളിയാണ് ലെ പെന്‍, മാക്രോണ്‍ മുമ്പാകെ ഉയര്‍ത്തിയിരിക്കുന്നത്. മുമ്പെങ്ങും ഇല്ലാത്തവിധം ഹിജാബും ബുര്ഖയുമെല്ലാം ഈ തെരഞ്ഞെടുപ്പില്‍ ചൂടേറിയ സംവാദ വിഷയങ്ങളാണ്. കായിക ഇനങ്ങളില്‍ പങ്കെടുക്കാന്‍ ഹിജാബ് ധരിച്ചെത്തുന്നതിന് ഫ്രഞ്ച് സെനറ്റിന്റെ പിന്തുണയോടെ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു മാക്രോണ്‍. എന്നാല്‍ എല്ലായിടത്തും ഈ മതവേഷത്തിന് നിരോധനം ഏര്‍പ്പെടുത്തണമെന്നായിരുന്നു നാഷണല്‍ റാലി പാര്‍ട്ടി നേതാവ് ലെ പെന്നിന്റെ ആവശ്യം. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ലെ പെന്‍ തന്റെ ഇസ്ലാം വിരുദ്ധ നിലപാട് കൂടുതല്‍ കടുപ്പിക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.
അഭയം തേടി വന്ന് ഒടുവില്‍ ആ നാടിന്റെ അസ്തിത്വത്തെ തകര്‍ക്കുന്ന നിലപാടാണ് ഇസ്ലാമിക ഭീകരര്‍ എല്ലാക്കാലത്തും സ്വീകരിച്ചുപോരുന്നത്. കഴിഞ്ഞ ദിവസം ഏഥന്‍സിലെ ക്രിസ്ത്യന്‍ പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കിടെ അതിക്രമിച്ചു കയറി ഇസ്ലാമിക വാദിയായ ഒരാള്‍ ഖുറാന് ചൊല്ലിയ സംഭവവും ഗൗരവത്തോടെ കാണണം. സംഘടിതവും അതേസമയം സങ്കുചിതമായ ചിന്താഗതിയും പേറുന്ന ഭീകരര്‍ക്കെതിരെ യൂറോപ്പ് ഒന്നടങ്കം ഒറ്റക്കെട്ടായി നില്ക്കുന്ന കാഴ്ചയും വിദൂരമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: