ന്യൂദല്‍ഹി: ഹലാല്‍ ഉത്പന്നങ്ങള്‍ രാജ്യവ്യാപകമായി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി. ഹലാല്‍ ഉത്പന്നങ്ങളും ഹലാല്‍ സര്‍ട്ടിഫിക്കേഷനും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
ജനസംഖ്യയുടെ 15 ശതമാനം വരുന്ന മുസ്ലീം ന്യൂനപക്ഷം ‘ഹലാല്‍’ ഭക്ഷണം കഴിക്കാന്‍ ആഗ്രഹിക്കുന്നതിനാല്‍, ബാക്കിയുള്ള 85 ശതമാനം ആളുകള്‍ അത് ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാക്കപ്പെടുന്നുവെന്ന് ഹര്‍ജിയില്‍ പറയുന്നു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 21 പ്രകാരമുള്ള മൗലികാവകാശങ്ങളുടെ ലംഘനമാണ് ഇതെന്നും ഹര്‍ജിയിയില്‍ പറയുന്നുണ്ട്. നെസ്റ്റ്ലെ, കെഎഫ്സി, ബ്രിട്ടാണിയ എന്നിവയോട് ഹലാല്‍ സര്‍ട്ടിഫൈഡ് ഉത്പന്നങ്ങള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ നിര്‍ദ്ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
1974 മുതല്‍ 1993 വരെ മാംസ ഉത്പന്നങ്ങള്‍ക്ക് മാത്രമായിരുന്നു ഹലാല്‍ സര്‍ട്ടിഫിക്കറ്റ്. എന്നാല്‍ ഇന്ന് ടൂറിസം, ഫാര്‍മസ്യൂട്ടിക്കല്‍സ്, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, ആരോഗ്യ ഉല്‍പ്പന്നങ്ങള്‍, തുടങ്ങിയ എല്ലാ മേഖലകളിലേക്കും ഹലാല്‍ വ്യാപിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഹലാല്‍ സര്‍ട്ടിഫൈഡ് ഉത്പന്നങ്ങള്‍ ജനങ്ങള്‍ വാങ്ങിക്കരുതെന്നും വിഭോര്‍ ആവശ്യപ്പെടുന്നുണ്ട്. 100 കോടിയിലധികം വരുന്ന മുസ്ലീങ്ങളല്ലാത്തവരുടെ മേല്‍ ഹലാല്‍ സര്‍ട്ടിഫിക്കറ്റ് അടിച്ചേല്‍പ്പിക്കുകയാണ്. മുസ്ലീം മതേതര വിഭാഗങ്ങള്‍ ഹലാല്‍ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നത് നിര്‍ത്തണമെന്നും അഭിഭാഷകന് ആവശ്യപ്പെടുന്നു.
അഭിഭാഷകനായ വിഭോര്‍ ആനന്ദ് ആണ് ഹര്‍ജി ഫയല്‍ ചെയ്തത്. ഹലാല്‍ ഉത്പന്നങ്ങള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാകുന്ന 85ശതമാനം പൗരന്മാര്ക്ക് വേണ്ടിയാണിതെന്ന് ഹര്ജിക്കാരന് പറയുന്നു. അന്തിമ ഉപഭോക്താവിനെ തീരുമാനമെടുക്കാന്‍ അനുവദിക്കുന്നതിന് സ്വതന്ത്രവും തുറന്നതുമായ വിപണി തത്വങ്ങള്‍ പ്രയോഗിക്കണമെന്ന് ഹര്ജിക്കാരന് അറിയിച്ചു. കൂടാതെ, അമുസ്ലിം ഉപഭോക്താക്കള്‍ക്ക് ഹലാല്‍ സര്ട്ടിഫിക്കേഷന് വഴി വഞ്ചിക്കപ്പെടുകയോ വേദനിപ്പിക്കുകയോ ചെയ്യുന്നുവെങ്കില്‍, അവര്‍ക്ക് ഹലാല്‍ അല്ലാത്ത ഉല്‍പ്പന്നങ്ങള്‍ വാങ്ങാനുള്ള ഓപ്ഷന് നല്‍കണം എന്നും പറഞ്ഞു. വിതരണ ശൃംഖല വര്‍ദ്ധിപ്പിക്കാനും കാശ് ലാഭിക്കാനും എല്ലാ കടകളും ഇപ്പോള്‍ ഹലാല്‍ മാംസം മാത്രമാണ് വില്‍ക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു. ഒരു മതത്തിന്റെ വിശ്വാസം എല്ലാവരുടെയും മേല്‍ അടിച്ചെല്‍പ്പിക്കുന്നത് മതേതരമെന്ന് വിളിക്കാന്‍ ആവില്ലെന്നും ഹര്ജിക്കാരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: