തിരുവനന്തപുരം: കോണ്‍ഗ്രസ് സര്‍ക്കാര്‍ കൂടുതല്‍ ബാറുകള്‍ക്ക് മദ്യലൈസന്‍സ് നല്‍കിയതിനെതിരെ സമരം ചെയ്ത് അധികാരത്തില്‍ വന്ന ഇടതുമുന്നണി ഇതാ കേരളത്തില്‍ മദ്യപ്പുഴയൊഴുക്കുന്നതില്‍ മത്സരിക്കുന്നു. ഇപ്പോള്‍ 68 ബിവറേജസുകള്‍ പുതുതായി അനുവദിക്കും. ഇവ ഘട്ടം ഘട്ടമായാണ് തുറക്കുക. ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.
സര്‍ക്കാരിന് നികുതി വരുമാനം നേടിത്തരുന്ന ഉപാധിയായതിനാല്‍ മദ്യത്തെ പരമാവധി പ്രോത്സാഹിപ്പിക്കുകയാണ് പിണറായി സര്‍ക്കാര്‍. 14 ജില്ലകളിലും പുതിയ ബിവറേജസ് വില്പനശാലകള് വരും. പുതുതായി ആരംഭിക്കുന്ന ബിവറേജസുകളുടെ എണ്ണം താഴെപ്പറയും വിധമാണ്: തിരുവനന്തപുരം-5, കൊല്ലം-6, പത്തനംതിട്ട-1, ആലപ്പുഴ-4, കോട്ടയം-6, ഇടുക്കി-8, എറണാകുളം-8, തൃശൂര്‍-5, പാലക്കാട്-6, മലപ്പുറം-3, കോഴിക്കോട്-6, വയനാട്-4, കണ്ണൂര്‍-4, കാസര്‍കോട്-2.
തിരക്ക് കുറയ്ക്കാന്‍ 170 ബിവറേജ് ഔട്ട്ലെറ്റുകള് അനുവദിക്കണമെന്നതാണ് ബെവ്കോയുടെ ആവശ്യം. എന്തായാലും തല്ക്കാലം 68 എണ്ണം അനുവദിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: