ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ ചേരുന്നു. അടുത്ത മാസം ഏഴാം തീയത പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസ് അംഗത്വം എടുത്തേക്കുമെന്നാണ് ലഭിക്കുന്ന വിവരം. പ്രശാന്ത് കിഷോര്‍ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര എന്നിവരുമായി ആശയവിനിമയം നടത്തിയിരുന്നു. അതേസമയം, കോണ്‍ഗ്രസില്‍ സമഗ്ര മാറ്റങ്ങള്‍ അനിവാര്യമെന്ന് കാട്ടി പ്രശാന്ത് പാര്‍ട്ടിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. 2024ലെ പൊതുതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ഗാന്ധി കുടുംബത്തിന് പുറത്തുള്ളവരെ അധ്യക്ഷനാക്കണമെന്നും പാര്‍ട്ടിയെ സമ്പൂര്‍ണമായി പുനര്‍ രൂപകല്പന ചെയ്യണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
ഗാന്ധി കുടുംബവുമായി നടത്തിയ രണ്ട് കൂടിക്കാഴ്ചയില്‍ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിനെ നവീകരിക്കാനുള്ള വിപുലമായ പദ്ധതി തയാറാക്കുകയും അത് നേതാക്കള്‍ക്കു മുന്നില്‍ അവതരിപ്പിക്കുകയും ചെയ്താതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി വധേര തുടങ്ങിയവരും പാര്‍ട്ടിയിലെ മറ്റ് പ്രധാന നേതാക്കളും രാജ്യത്തുടനീളം യാത്ര ചെയ്ത് പൊതുജനങ്ങളുമായി ആശയവിനിമയം നടത്താന്‍ പ്രശാന്ത് കിഷോര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അഴിമതി, ഉത്തരവാദിത്തമില്ലായ്മ, ധാര്‍ഷ്ട്യം തുടങ്ങിയ കാര്യങ്ങളില്‍ നിന്ന് പാര്‍ട്ടിയെ മുക്തമാകണമെന്നും പാര്‍ട്ടിയുടെ പാരമ്പര്യവും അടിസ്ഥാന മൂല്യങ്ങളും നിലനിര്‍ത്തണമെന്നും കിഷോര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: