കോട്ടയം: പബ്ലിക് ലൈബ്രറി വളപ്പില്‍ കാനായിയുടെ ശില്പചാരുതയില് രൂപപ്പെട്ട അക്ഷരശില്‍പ്പം ആരെയും ആകര്‍ഷിക്കുന്നതാണ്. ഇതിന്റെ ഭംഗി ആസ്വദിക്കാനും വളരെ കൗതുകത്തോടെ ചിത്രങ്ങള്‍ എടുക്കാനും ആളുകള്‍ കൂടിവന്നതോടെ അക്ഷരശില്പത്തിന്റെ സംരക്ഷണത്തിനുള്ള ഉപാധിയായി ഈ കൗതുകത്തെ മുതലെടുക്കുകയെന്ന നയത്തിലേക്കാണ് പബ്ലിക് ലൈബ്രറി.
. അമ്മയും കുഞ്ഞും ശില്‍പ്പത്തിന്റെ ചിത്രം പകര്‍ത്തുന്നതിന് ഫീസ് നല്‍കണം. ലൈബ്രറിയുടെ പുറത്ത് കാനായി കുഞ്ഞിരാമന് സൗജന്യമായി പണിത് നല്കിയ ശില്‍പ്പമാണ് അമ്മയും കുഞ്ഞും. ശില്‍പ്പം കേടുപാട് കൂടാതെ സൂക്ഷിക്കുന്നതിനാണ് ഇത്തരത്തില്‍ പൈസ വാങ്ങുന്നതെന്നാണ് ലൈബ്രറി അധികൃതര്‍ പറയുന്നത്. കുഞ്ഞിനെ മടിയില്‍ ഇരുത്തി ആദ്യാക്ഷരം പകര്‍ന്ന് നല്കുന്ന അമ്മ. ഇതുകണ്ട് മറ്റൊരുകുട്ടി അമ്മയുടെ മടിയിലേക്ക് ചാഞ്ഞ് കിടക്കുന്നതും, ആണ്‍കുട്ടി തറയില്‍ കിടന്ന് പുസ്തകം വായിക്കുന്നതുമാണ് ശില്പം.
ശില്‍പ്പത്തിന്റെ ഫോട്ടോ എടുക്കുന്നതിനും വീഡിയോ എടുക്കുന്നതിനുമാണ് ഫീസ് ഈടാക്കുന്നത്. ഫോട്ടോ എടുക്കുന്നതിന് 20രൂപയും, വീഡിയോ എടുക്കുന്നതിന് 50 രൂപയുമാണ് നിരക്ക്. 2015 ല്‍ അന്നത്തെ മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടിയാണ് ശില്‍പ്പം നാടിന് സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: