വാഷിങ്ടണ്‍: ബോക്സിങ്ങ് റിങ്ങിലെ ബാഡ് ബോയ് മൈക്ക് ടൈസന് ജിവിതത്തിലും ബാഡ് ബോയ് ആയി.വിമാനയത്രയ്ക്കിടെ സഹയാത്രികന്റെ മുഖം ഇടിച്ച് പരത്തി മുന്‍ ലോക ബോക്സിങ്ങ് താരം മൈക്ക് ടൈസണ്‍.സാന്ഫ്രാന്സകോയില് നിന്ന് ഫ്ളോറിഡയിലേക്ക് പോകുന്ന ഡെറ്റ ബ്ലൂ എയര്‍ലൈന്‍ വിമാനത്തിലാണ് സംഭവം നടന്നത്.ഇതിന്റെ വീഡിയോ ഇപ്പോള്‍ വൈറലാണ്.മൈക്ക് ടൈസന്റെ പിന്നിലെ സീറ്റില്‍ ഇരുന്ന സഹയാത്രികന് മൈക്ക് ടൈസന്റെ അടുത്ത് വന്ന് സംസാരിക്കുന്നത് കാണാം തിരിച്ച് മൈക്ക് ടൈസണും സംസാരിക്കുന്നുണ്ട്. എന്നാല്‍ വീണ്ടും സംസാരിക്കാന്‍ ശ്രമിക്കുന്ന യാത്രികന്റെ മുഖത്ത് മൈക്ക് ടൈസണ്‍ ഇടിച്ചു. മുഖം മുഴുവന്‍ ചോര വന്ന യാത്രികന് വിമാന അധികൃതര്‍ പ്രഥാമിക ശ്രിശ്രൂഷ നല്കി. മൈക്ക് ടൈസനെ തിരിച്ച് ഇറക്കിയതിന് ശേഷമാണ് വിമാനം യാത്ര തുടര്‍ന്നത്.എന്നാല്‍ യുവാവിന്റെ ശല്യം സഹിക്കാന്‍ വയ്യാതെയാണ് മൈക്ക് ടൈസന് ഇടിച്ചതെന്നാണ് ഒരു വിഭാഗത്തിന്റെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: