ന്യൂദല്‍ഹി: ദല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ ഹനുമാന് ജയന്തി ഘോഷയാത്രയ്ക്കിടെ ഉണ്ടായ ആക്രമണത്തിന് പിന്നാലെ പുതിയ നിര്‍ദേശവുമായി പള്ളിയിലെ ഇസ്ലാമിക പണ്ഡിതര്‍. പള്ളിയില്‍ നമാസിന് കുട്ടികളെ കൊണ്ടുവരരുതെന്ന് ജുമാ മസ്ജിദ് ആവശ്യപ്പെട്ടു. കുട്ടികള്‍ കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ മറ്റുള്ളവരുടെ മേല്‍ കല്ലെറിയാതിരിക്കാനുള്ള മുന്‍കരുതല്‍ എന്ന നിലയിലാണ് ഉത്തരവ്. എന്നാല്‍, ഏറ്റവും പുതിയ സര്‍ക്കുലര്‍ ജഹാംഗീര്‍പുരി നിവാസികള്‍ക്കിടയില്‍ സംശയം ജനിപ്പിച്ചിട്ടുണ്ട്. ആള്‍ക്കൂട്ടം വീണ്ടും ഹിന്ദുക്കള്‍ക്ക് നേരെ അക്രമം അഴിച്ചുവിടുമെന്ന് ഹിന്ദു നിവാസികള്‍ ഭയപ്പെടുന്നു. അത്തരത്തില്‍ അക്രമമുണ്ടായാല്‍ അതില്‍ ഉള്‍പ്പെടാതിരിക്കാന്‍ കുട്ടികളെ ബോധപൂര്‍വം പള്ളിയില്‍ നിന്ന് മാറ്റിനിര്‍ത്താനാണ് പുതിയ ഉത്തരവെന്നാണ് ഹിന്ദു സംഘടനകള്‍ പറയുന്നത്. ഏപ്രില്‍ 16 ന് നടന്ന അക്രമത്തിന് ശേഷം പ്രദേശത്ത് സ്ഥിതിഗതികള്‍ സംഘര്‍ഷഭരിതമാണ്.
ഏപ്രില്‍ 16 ന് ദല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ ഹനുമാന് ജയന്തി ശോഭാ യാത്രയ്ക്ക് നേരെ ഇസ്ലാമിസ്റ്റുകള്‍ നടത്തിയ ആക്രമണത്തില്‍ പോലീസുകാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. കേസിലെ മുഖ്യപ്രതികളായ അന്‍സറും അസ്ലമും ഉള്‍പ്പെടെ 40 പേരെ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം, പള്ളിക്ക് സമീപമുള്ള തെരുവിലൂടെ കടന്നുപോയ ഹിന്ദു ഭക്തരെ അക്രമാസക്തരായ ജനക്കൂട്ടം ആക്രമിക്കുന്നതിന്റെ പുതിയ വീഡിയോ കൂടി പുറത്തുവന്നു. ഘോഷയാത്ര കടന്നുപോകുമ്പോള്‍ പിന്നില്‍ നിന്ന് ആക്രമണം അഴിച്ചുവിടുന്നതാണ് വീഡിയോയില്‍ ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: