Categories: Education

ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയില്‍ പിജി,പിജി ഡിപ്ലോമ; ഏപ്രില്‍27വരെ അപേക്ഷിക്കാം

മെയ്21ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.

Published by

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയുടെ മുഖ്യകേന്ദ്രത്തിലുംവിവിധ പ്രാദേശിക ക്യാമ്പസുകളിലും2022-2023അദ്ധ്യയന വര്‍ഷത്തെ എംഎ,എംഎസ്‌സി,എംഎസ്ഡബ്ല്യു,എംഎഫ്എ.,എംപിഇഎസ്,പിജി ഡിപ്ലോമ   പ്രോഗ്രാമുകളിലേക്ക്ഏപ്രില്‍27വരെ അപേക്ഷിക്കാം. പ്രവേശന പരീക്ഷകള്‍ മെയ് അഞ്ച് മുതല്‍11വരെ,സര്‍വ്വകലാശാലയുടെ മുഖ്യകേന്ദ്രത്തിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും നടക്കും. 

മെയ്21ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്ക് എം.എ./എം. എസ്‌സി./എം. എസ്. ഡബ്ല്യു. കോഴ്‌സുകളിലേയ്‌ക്ക് അപേക്ഷിക്കാം. അവസാന വര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.

ഏപ്രില്‍27വരെഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കാം. പ്രവേശന പരീക്ഷ ഫീസ് ഓണ്‍ലൈനായി അടയ്‌ക്കാവുന്നതാണ്. ഒന്നില്‍ കൂടുതല്‍ പി. ജി പ്രോഗ്രാമുകള്‍ക്ക് അപേക്ഷിക്കുന്നവര്‍ ഓരോ പി. ജി. പ്രോഗ്രാമിനും പ്രത്യേകം പ്രവേശന പരീക്ഷ ഫീസ് അടയ്‌ക്കേണ്ടതാണ്.വിശദവിവരങ്ങള്‍ക്കും ഓണ്‍ലൈനില്‍അപേക്ഷിക്കുന്നതിനും www.ssus.ac.in സന്ദര്‍ശിക്കുക.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: University