തിരുവനന്തപുരം: മുസ്ലീം ലീഗ് ഇടതുമുന്നണിയിലേയ്ക്ക് എത്തുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ പരിഹാസവുമായി ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രന്. മുസ്ലീം ലീഗ് വൈകാതെ ഇടതുമുന്നണിയിലെത്തുമെന്ന് ആദ്യമേ ഞങ്ങള്‍ പറഞ്ഞതാണ്. ദ്വിരാഷ്ട്രവാദത്തിനും ജിന്നക്കും പരസ്യ പിന്തുണ നല്കിയ ഒരേ ഒരു പാര്‍ട്ടിയേ ഇന്ത്യയിലുള്ളൂ, അത് കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. സിപിഎമ്മിന്റെ സ്വാഭാവിക സഖ്യകക്ഷി ലീഗാണെന്നും സുരേന്ദ്രന് പറഞ്ഞു.
“മുസ്ലീം ലീഗ് വൈകാതെ ഇടതുമുന്നണിയിലെത്തുമെന്ന് ആദ്യമേ ഞങ്ങള്‍ പറഞ്ഞതാണ്. അതിപ്പോള്‍ ശരിയാവുകയാണ്. ഇ. പി. ജയരാജന്റെ ആഗ്രഹം വെറുതെയാവാനിടയില്ല. അതങ്ങനയേ വരൂ. ദ്വിരാഷ്ട്രവാദത്തിനും ജിന്നക്കും പരസ്യ പിന്തുണ നല്കിയ ഒരേ ഒരു പാര്‍ട്ടിയേ ഇന്ത്യയിലുള്ളൂ അത് കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. സി. പി. എമ്മിന്റെ സ്വാഭാവിക സഖ്യകക്ഷി ലീഗാണ്. നയത്തിലും പരിപാടികളിലും ഇന്ത്യാവിരുദ്ധത ഇരുകൂട്ടര്‍ക്കും രക്തത്തിലലിഞ്ഞതാണ്. അഡ്വാന്‍സ് വിപ്ളവാഭിവാദ്യങ്ങള്‍. പച്ചച്ചെങ്കൊടി സിന്ദാബാദ്…” സുരേന്ദ്രന് ഫേസ്ബുക്കില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: