ജറൂസലം: റംസാന്‍ നോമ്പുകാലത്ത് ഹമാസ് നടത്തുന്ന നിരന്തരമായ റോക്കറ്റാക്രമണത്തിന് വ്യോമാക്രമണത്തിലൂടെ മറുപടിയുമായി ഇസ്രയേല്‍. റോക്കറ്റ് എന്‍ജിനുകള്‍ നിര്‍മിക്കുന്ന ഭൂഗര്‍ഭ കോംപ്ലക്‌സാണ് ഇസ്രയേലിന്റെ യുദ്ധവിമാനങ്ങള്‍ ചുട്ടുകരിച്ചത്. നാളുകളായി സമാധാനം പുലര്‍ന്നിരുന്ന മേഖലയില്‍ റംസാന്‍ നോമ്പുകാലം ആരംഭിച്ചതോടെയാണ് വീണ്ടും സംഘര്‍ഷഭൂമിയായി മാറിയത്.
ബുധനാഴ്ച രാത്രി ഗാസയില്‍നിന്ന് തെക്കന്‍ ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണം നടത്തിയതായും വീടിന് ഭാഗികമായി നാശനഷ്ടം സംഭവിച്ചതായും ഇസ്രായേല്‍ പൊലീസ് അറിയിച്ചു. കൂടാതെ നാലു റോക്കറ്റുകള്‍ വ്യോമ പ്രതിരോധ സംവിധാനം നിര്‍വീര്യമാക്കിയതായും പൊലീസ് വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് കൃത്യമായ സൈനിക നീക്കത്തിലൂടെ ഗാസയിലെ റോക്കറ്റ് എന്‍ജിന്‍ നിര്‍മാണ കേന്ദ്രം ഇസ്രയേല്‍ വ്യോമസേന തകര്‍ത്തത്. ആക്രമണത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: