തൃശ്ശൂര്‍: ചെറുനാരങ്ങ ചില്ലറക്കാരനല്ല. വില ഇരുനൂറും കടന്ന് കുതിക്കുന്നു. വേനലില്‍ പൊതുവെ ചെറുനാരങ്ങയുടെ വില വര്‍ദ്ധിക്കാറുണ്ടെങ്കിലും സമീപ വര്‍ഷങ്ങളിലൊന്നും ഇത്രയും ഉയര്‍ന്നിട്ടില്ല. ആന്ധ്ര, രാജസ്ഥാന് എന്നിവിടങ്ങളില്‍ നിന്ന് ഇറക്കുമതി കുറഞ്ഞതും നാടന്‍ നാരങ്ങ കാര്യമായി ലഭിക്കാത്തതുമാണ് വില വര്‍ദ്ധനയുടെ ഒരു കാരണം.
വേനല്‍ചൂടില്‍ ഡിമാന്‍ഡ് ഏറിയതും വില കൂടാന്‍ കാരണമായി. മാത്രമല്ല, ചെറുനാരങ്ങയുടെ ജൂണ്‍ മാസ സീസണ് ആകുന്നതേയുള്ളൂ. തമിഴ്നാട്ടില്‍ നിന്നാണ് നിലവില്‍ നാരങ്ങയെത്തുന്നത്. പച്ചക്കറി കടകളില്‍ ബാക്കിനല്‍കാന്‍ ചില്ലറയില്ലാത്തപ്പോള്‍, നാരങ്ങയാണ് നല്‍കിയിരുന്നത്. എന്നാലിപ്പോള്‍, ഒരു ചെറുനാരങ്ങക്ക് 10 രൂപവരെ വിലയെത്തിയപ്പോള്‍ ആ പതിവങ്ങ് പോയി.
ഇത്രയും വില മുമ്പൊന്നും ഉണ്ടായിട്ടില്ലെന്ന് കച്ചവടക്കാര്‍ പറയുന്നു. ചെറു നാരങ്ങ വില കൂടിയത് നാരങ്ങാവെള്ളം വില്പനയെയും ബാധിച്ചു. നാരങ്ങാവെള്ളത്തിന് ചിലയിടങ്ങളില്‍ 20 രൂപവരെ ഈടാക്കുന്നുണ്ട്. ചെറുനാരങ്ങയുടെ വിലവര്‍ദ്ധന അച്ചാര്‍ ഉദ്പാദനത്തെയും ബാധിക്കുന്ന സ്ഥിതിയാണ്. മുന്‍പ് 100 രൂപയ്ക്ക് മൂന്ന് കിലോ വരെ നാരങ്ങ ലഭിച്ചിരുന്നു. വരും ദിവസങ്ങളില്‍ വരവ് വര്‍ദ്ധിക്കുമെന്നും വില കുറയുമെന്നുമാണ് വ്യാപാരികള്‍ പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: