Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

മാംസവിപണിയിലെ ഹലാല്‍ നിയമം വിവാദമാവുമ്പോള്‍

ഹലാല്‍ ഭക്ഷണത്തിന്റെ പ്രചാരണവും പ്രോത്സാഹനവും വഴി കയറ്റുമതിയില്‍ മാത്രമല്ല, ആഭ്യന്തര വിപണിയിലും ഹലാല്‍ മാംസത്തിന് വിപണി വളര്‍ത്തുന്നതിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൂട്ടുനില്‍ക്കുന്നതായി മാസിക വിശകലനം ചെയ്യുന്നു. ഇത് പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഭരണഘടന നല്‍കുന്ന തൊഴില്‍ അവകാശവും ഇല്ലാതാക്കുന്നുവെന്നാണ് വിലയിരുത്തല്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2022, 06:00 am IST
in Article

ഭക്ഷണത്തിനുള്ള ഇന്ത്യന്‍ മാംസവിപണിയിലെ ഹലാല്‍ നിയമവും പ്രചാരണവും ദളിത് വിഭാഗത്തില്‍പെട്ട പരമ്പരാഗത ഇറച്ചിവെട്ടുകാരുടെ തൊഴിലിന് ഭീഷണിയാകുന്നു. കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള അഗ്രിക്കള്‍ചറല്‍ ആന്‍ഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്ട് ഡവലപ്‌മെന്റ് അതോറിറ്റി (എപിഇഡിഎ)യാണ് ഇന്ത്യയില്‍നിന്ന് കയറ്റുമതി ചെയ്യുന്ന മാംസം തയാറാക്കുന്നത്. ഈ മാംസത്തിന് ജീവികളെ അറക്കുന്നത് ഹലാല്‍ വിധിപ്രകാരമാകണമെന്നാണ് എപിഇഡിഎയുടെ വ്യവസ്ഥ. ഇതുമൂലം, ഇസ്ലാം വിശ്വാസികള്‍ക്കേ അറവുശാലകളില്‍ ജോലിചെയ്യാനാവൂ. ഇതു സംബന്ധിച്ച് ദല്‍ഹിയില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന ഓപ്പണ്‍ മാസികയില്‍വന്ന വിമര്‍ശന വിശകലനം വിവാദങ്ങള്‍ക്ക് വഴി തുറന്നിരിക്കുകയാണ്.

റംസാന്‍ നോമ്പ് മാസത്തില്‍ ഹലാല്‍ വിഷയം ചര്‍ച്ചയാക്കിയതാണ് ഒരു വിവാദം. ഫ്രാന്‍സിലെ തെരഞ്ഞെടുപ്പില്‍ ഹലാല്‍ ഭക്ഷണവും ഹിജാബും ഉള്‍പ്പെടെ തര്‍ക്ക വിഷയങ്ങളായി പ്രചാരണത്തിലുണ്ട്. അതിന് പുറമേ കര്‍ണാടകത്തിലെ ഹിജാബ് വിഷയവും കേരളത്തിലെ ലൗ ജിഹാദ് ചര്‍ച്ചകളുമെല്ലാം ചേര്‍ന്ന് മാസികയുടെ ഹലാല്‍ വിമര്‍ശനം വിവാദമാക്കിയിട്ടുണ്ട്.

കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ ആയിട്ടും ഹലാല്‍ പ്രകാരമുള്ള ഇറച്ചിവെട്ടിന്റെ കാര്യത്തില്‍ മുന്‍ സര്‍ക്കാരുകള്‍ കൊണ്ടുവന്ന നിയമം തുടരുന്നുവെന്ന കാര്യവും ചര്‍ച്ചയാകുന്നു. ബിജെപി-സംഘപരിവാര്‍ ഇസ്ലാമിക മത വിശ്വാസങ്ങള്‍ക്കെതിരാണെന്ന ആ മതത്തില്‍പ്പെട്ടവര്‍തന്നെ നടത്തുന്ന പ്രചാരണം തെറ്റാണെന്ന് സ്ഥാപിക്കാനും മാസികയുടെ കണ്ടെത്തല്‍ ചിലര്‍ വിനിയോഗിക്കുന്നുണ്ട്.

വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ ഭാഗമായ എപിഇഡിഎയുടെ മാന്വലില്‍ നാലാം അധ്യായത്തിലാണ് ഹലാല്‍ വ്യവസ്ഥ. ”ജന്തുക്കളെ ഹലാല്‍ വിധിയില്‍, ആള്‍ ഇന്ത്യ ജാമിയത് ഉലേമ-ഇ-ഹിന്ദ് നിയോഗിക്കുന്ന വിശുദ്ധവ്യക്തിയുടെ സാന്നിധ്യത്തില്‍, ഇസ്ലാമിക ശരീയത്ത് പ്രകാരം അറത്ത് സര്‍ട്ടിഫിക്കറ്റ് നല്‍കണം,” എന്നാണ് വിശദീകരണം. ”കര്‍ശനമായ ഹലാല്‍ വിധി പ്രകാരമേ അറക്കാവൂ” എന്ന് രണ്ടാം അധ്യായത്തിലും പറയുന്നു. വിദേശരാജ്യങ്ങളില്‍ ഹലാല്‍ മാംസമേ സ്വീകരിക്കൂ എന്ന കാരണമാണ് ഇതിന് പറയുന്നത്.  

 എന്നാല്‍, മാംസക്കയറ്റുമതി നടക്കുന്നത് മുസ്ലിം മതവിശ്വാസ പ്രകാരം ജീവിക്കുന്നവരുടെ രാജ്യങ്ങളിലേക്കല്ല. വിയറ്റ്‌നാമിലേക്കാണ് ഏറ്റവും കൂടുതല്‍ കയറ്റുമതി. ഫിലപ്പൈന്‍സ്, തായ്‌ലന്‍ഡ്, അങ്കോള തുടങ്ങിയവയാണ് മറ്റു പ്രധാന രാജ്യങ്ങള്‍. അവിടങ്ങളില്‍ ഭക്ഷണത്തിന് ശരീയത്ത് വിധി ബാധകമല്ല. എന്നിട്ടും ഹലാല്‍ നിയമം കര്‍ശനമായി അതോറിറ്റി തുടരുകയാണ്. ഈ നടപടിയിലൂടെ മാംസവില്‍പ്പനയിലെ കയറ്റുമതി മേഖലയാകെ ഇസ്ലാമിക വിഭാഗത്തില്‍പ്പട്ടവര്‍ കൈയടക്കിയെന്നും ഇസ്ലാമിക സമ്പ്രദായം നടപ്പാക്കാന്‍ അവസരമൊരുക്കുന്നതായും മാസിക വിശകലനം ചെയ്യുന്നു. അതിനു പുറമേ, ആധുനിക സംവിധാനങ്ങളില്‍, ജന്തുക്കളെ പീഡയേല്‍പ്പിക്കാതെ കൊല്ലാനുള്ള മാര്‍ഗ്ഗങ്ങള്‍ ലോകമാകെ സ്വീകരിക്കുമ്പോള്‍ ജീവികളെ ഏറ്റവും ക്രൂരമായി വേദനിപ്പിച്ചുകൊല്ലുന്ന മാര്‍ഗമാണ് ഹലാല്‍ വിധിപ്രകാരമുള്ള വധമെന്നും മാസിക പറയുന്നു.

ഹലാല്‍ ഭക്ഷണത്തിന്റെ പ്രചാരണവും പ്രോത്സാഹനവും വഴി കയറ്റുമതിയില്‍ മാത്രമല്ല, ആഭ്യന്തര വിപണിയിലും ഹലാല്‍ മാംസത്തിന് വിപണി വളര്‍ത്തുന്നതിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൂട്ടുനില്‍ക്കുന്നതായി മാസിക വിശകലനം ചെയ്യുന്നു. ഇത് പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഭരണഘടന നല്‍കുന്ന തൊഴില്‍ അവകാശവും ഇല്ലാതാക്കുന്നുവെന്നാണ് വിലയിരുത്തല്‍. ഭരണഘടനയുടെ അനുച്ഛേദം 15 (4) പ്രകാരം എസ്‌സി-എസ്ടി വിഭാഗത്തിലുള്ളവരോട് ഒരു തരത്തിലുള്ള വിവേചനവും ഉണ്ടാകാന്‍ പാടില്ല. മതം, സാമ്പത്തികം, സാംസ്‌കാരികം എന്നിങ്ങനെ ഒരു തരത്തിലും പാടില്ല. എന്നാല്‍, ഇറച്ചിവെട്ടിലെ നിയന്ത്രണം, ആ വിഭാഗങ്ങള്‍ക്ക് ജീവനോപാധിക്ക് വഴി കണ്ടെത്താനുള്ള മൗലികാവകാശം തടയലാണെന്ന് വാരിക പറയുന്നു. അത് അനുച്ഛേദം 15 (1) പ്രകാരം കുറ്റകരമാണ്.

വിവിധ മേഖലയില്‍നിന്നുള്ള കടുത്ത സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ എപിഇഡിഎ, ‘ഹലാല്‍’ വ്യവസ്ഥയില്‍ ചില ഭേദഗതി വരുത്തി. ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെയും വാങ്ങുന്നവരുടെയും ആവശ്യകത നോക്കി മൃഗങ്ങളെ അറുത്താല്‍ മതിയെന്നാണ് മാറ്റം. ഹലാല്‍ നിര്‍ബന്ധിതമല്ലാതാക്കി. എന്നാല്‍, ഇപ്പോഴും ദളിതര്‍ക്ക് ഈ തൊഴിലില്‍ വേണ്ടത്ര അവസരങ്ങള്‍ ആയിട്ടില്ല. ഹലാല്‍ മാംസത്തിന് അമിത പ്രചാരണവും പ്രാധാന്യവും കൊടുത്തതുവഴി സാധാരണ ഇറച്ചിവെട്ടി വിറ്റു ജീവിക്കുന്നവരുടെ മേഖലയില്‍ കടുത്ത പ്രതിസന്ധികള്‍ ഉണ്ടായതായി മാസിക പറയുന്നു.

ഹലാല്‍ മരുന്നും

ഹലാല്‍ പ്രചാരണത്തിന്റെ രൂക്ഷവശങ്ങള്‍ ചര്‍ച്ച ചെയ്യുന്ന മാസികയുടെ വിശകലനം ഭക്ഷണം, സൗന്ദര്യവര്‍ധക വസ്തുക്കള്‍, ഫാഷന്‍ വസ്തുക്കള്‍, വേഷം, തുടങ്ങി സകലത്തിലുമുണ്ട്. അഡ്രോയിറ്റ് മാര്‍ക്കറ്റ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടു പ്രകാരം, ആഗോള ഹലാല്‍ മരുന്നു മാര്‍ക്കറ്റ് 174.59 ബില്യണ്‍ ഡോളറിന്റേതാണ്. ഹലാല്‍ സൗന്ദര്യവര്‍ദ്ധക വസ്തുക്കളെക്കുറിച്ചുള്ള 2017ലെ സര്‍വേ കണക്കില്‍ 2025ല്‍ ഇത് 52.02 ബില്യണ്‍ ഡോളറിന്റേതാകും.

Tags: ഹലാല്‍Halal Food
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇത് തീർത്തും മനുഷ്യാവകാശ ലംഘനം : ട്രെയിനിൽ ‘ഹലാൽ മാംസം’ വിളമ്പുന്നതിനെതിരെ പരാതി ; റെയിൽവേ ബോർഡിന് നോട്ടീസ് അയച്ച് മനുഷ്യാവകാശ കമ്മീഷൻ

Kerala

ക്ഷീരസംഗമത്തിന് ഹലാല്‍ ബിരിയാണി; ഡെപ്യൂട്ടി ഡയറക്ടറുടെ നടപടി വിവാദമാകുന്നു

എച്ച്ജെഎസിലെ സതീഷ് സോണാർ, രവി നളവാഡെ എന്നിവരിൽ നിന്ന് ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ നിവേദനം സ്വീകരിക്കുന്നു, ശിവസേന എംഎൽഎ ആനന്ദ് തിഡാകെ സമീപം
India

ഹലാൽ പണം ഭീകരവാദത്തിന് ഉപയോഗിക്കുന്നു ; മഹാരാഷ്‌ട്രയിൽ ‘ഹലാൽ സർട്ടിഫിക്കേഷൻ’ നിരോധിക്കണമെന്ന് ഹിന്ദു ജനജാഗ്രതി സമിതി ; നിവേദനം കൈമാറി

India

ഉത്തര്‍പ്രദേശില്‍ ഹലാല്‍ സര്‍ട്ടിഫൈ ചെയ്ത ഭക്ഷ്യോല്‍പന്നങ്ങള്‍ നിരോധിച്ച് യോഗി ആദിത്യനാഥ്

Article

വിശ്വാസപരമായ ദൃഡത ചിലര്‍ക്ക് മാത്രം മതിയോ ? ക്ഷേത്രവിശ്വാസികള്‍ ആത്മപരിശോധന ചെയ്യേണ്ട സമയമായിരിയ്‌ക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്ന് വരെയും സിമ്പു വിവാഹം ചെയ്തിട്ടില്ല , തൃഷയ്‌ക്കായാണ് കാത്തിരിപ്പ്

തെരഞ്ഞെടുപ്പ് സമയത്തെ അക്രമം അനുവദിക്കില്ല ; 15 ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ബംഗാളിൽ ഉണ്ടാകുമെന്ന് അമിത് ഷാ

ഏപ്രില്‍ 16ന് ഉച്ചക്ക് ശേഷം കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.