ഇടുക്കി: ആദിവാസികള്‍ മാത്രം താമസിക്കുന്ന കേരളത്തിലെ ഏക ഗോത്രവര്‍ഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയിലെ മനുഷ്യാവകാശ ധ്വംസനം ഏവരെയും ഞെട്ടിക്കുന്നതാണ് എന്ന് ഭാരതീയ ജനതാ പാര്‍ട്ടിയുടെ ദേശീയ നിര്‍വ്വാഹക സമിതി അംഗവും മുന്‍ ഗവര്‍ണറുമായ കുമ്മനം രാജശേഖരന് പറഞ്ഞു.
ഗവണ്മെന്റ് പദ്ധതികളോ സഹായങ്ങളോ ലഭ്യമാക്കാതെ ഏക ഗോത്രവര്‍ഗ്ഗ പഞ്ചായത്തിലെ ജനങ്ങളെ ഏറെ ബുദ്ധിമുട്ടിക്കുകയാണ് . നാനൂറോളം കുട്ടികള്‍ പ്രാധമിക വിദ്യാഭ്യാസത്തിന് ഇന്ന് ആശ്രയിക്കുന്നത് പുറംലോകത്തെ ആണ് .
പതിറ്റാണ്ട് മുന്‍പ് പഞ്ചായത്തു രൂപീകരിക്കുമ്പോള്‍ വലിയ വികസന സാദ്ധ്യത കല്പിച്ചിരുന്ന ഇടമലക്കുടിക്ക് ഒരു പഞ്ചായത്ത് കമ്മിറ്റി ഓഫീസ് പോലും ഇതുവരെ ഇല്ല എന്നുള്ളത് കേട്ടുകേള്‍വി പോലും ഇല്ലാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. ഇത് അവരോട് കാണിക്കുന്ന അവഗണനയാണ് .
മാസത്തില്‍ ഒരിക്കല്‍ പഞ്ചായത്ത് കമ്മിറ്റി കൂടുവാന്‍ മാത്രമാണ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ ദേവികുളത്തു നിന്ന് ഇടമലക്കുടിയില്‍ എത്തുന്നത്.
ആരോഗ്യ മേഖലയില്‍ കേരള സര്‍ക്കാര്‍ തികഞ്ഞ അവഗണനയാണ് ഇടമലക്കുടി കാരോട് കാണിക്കുന്നത്. ഒരു ഡോക്ടര്‍ പോലും പിഎച്ച്സി യില്‍ എത്താറില്ല. ഒരു രോഗിയെ ആശുപത്രിയില്‍ എത്തിക്കാന്‍ തലച്ചുമടായി കിലോമീറ്ററുകള്‍ താണ്ടി കൊണ്ടുപോകണം . ഇടമലക്കുടി ഇടമലക്കുടി യിലേക്കുള്ള വഴിയില്‍ റോഡിനു കുറുകെ നിര്‍മ്മിച്ചിരിക്കുന്ന പാലത്തില്‍ കയറണമെങ്കില്‍ ഏണി വയ്ക്കേണ്ട അവസ്ഥയാണ്.
സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന വീടുകള്‍ക്കു മേല്‍ക്കൂര പോലും പണിയാതെ വീടുകള്‍ മുഴുവനും നാശത്തിന് പാതയിലാണ്.വലിയ അഴിമതിയാണ് ഭവനനിര്‍മ്മാണത്തില്‍ നടന്നിട്ടുള്ളത്.
10 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ രണ്ടു മണിക്കൂര്‍ വാഹനത്തില്‍ സഞ്ചരിക്കേണ്ട അവസ്ഥയാണ് ഇടമലക്കുടിക്കാര്‍ ഉള്ളത്. കേന്ദ്ര സര്‍ക്കാരില്‍ നിന്നും കോടിക്കണക്കിന് രൂപ വിവിധ പദ്ധതികളില്‍ ലഭിച്ചിട്ടും അതൊന്നും ചിലവഴിക്കുവാന്‍ സംസ്ഥാനസര്‍ക്കാരിന് ആയിട്ടില്ല.
ഇടമലക്കുടിയിലെ മുതുവാന്‍ ജനവിഭാഗത്തിന് ആചാരത്തിന് ഭാഗമായുള്ള കാവടിയും വാലായ്മ പുരയും പുരോഗമനത്തിന് പേരില്‍ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ക്കുകയാണ് .
കുടിവെള്ളവും വൈദ്യുതിയും വഴിയും ഇന്നും ഇടമലക്കുടിക്കാര്‍ക്ക് കിട്ടാക്കനിയാണ് . ഇടമലക്കുടിയിലെ ഏക വരുമാന മാര്‍ഗമായ ഏലം കൃഷി പുറത്തുനിന്നുള്ളവരുടെ ചൂഷണം മൂലം നിസ്സാര വിലക്കാണ് വില്‍ക്കേണ്ടി വരുന്നത്. മൊബൈല്‍ ഫോണിന്റെ പ്രയോജനം ടവര്‍ ഇല്ലാത്തതിനാല്‍ നിഷേധിക്കപ്പെട്ടിരിക്കുന്നു. ഇടമലക്കുടി യിലെ ജനങ്ങളുടെ ജീവിക്കുവാനുള്ള അവകാശത്തിന് മേലുള്ള കടന്നുകയറ്റമാണ് ഭരണകൂടം ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം കുമ്മനം രാജശേഖരന് പറഞ്ഞു.
ഭാരതീയ ജനതാ പാര്‍ട്ടി, പട്ടികജാതി പട്ടിക വര്‍ഗ്ഗങ്ങള്‍ ഞങ്ങള്‍ താമസിക്കുന്ന ഇടങ്ങളില്‍ സഞ്ചരിച്ച് ബുദ്ധിമുട്ടുകള്‍ നേരിട്ട് മനസ്സിലാക്കി അത് പരിഹരിക്കാന്‍ ആവശ്യമായിട്ടുള്ള സത്വര നടപടികള്‍ സ്വീകരിക്കുന്നതിന് വേണ്ടിയുള്ളതിന്റെ ഭാഗമായി ആണ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുള്ള പഠനസംഘം ഇടമലക്കുടിയില്‍ എത്തിയത് .
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെഎസ് രാധാകൃഷ്ണന് , ഡോ. പ്രമീളാദേവി, സംസ്ഥാന വക്താവ് കെവിഎസ് ഹരിദാസ് ,ഇടുക്കി ജില്ലാ പ്രസിഡണ്ട് കെ എസ് അജി ,ജനറല്‍ സെക്രട്ടറി വിഎന്‍ സുരേഷ്,സോജന് ജോസഫ് , അളകരാജ് , മനോജ് കുമാര്‍ എന്നിവര്‍ സംഘത്തോടൊപ്പം ഉണ്ടായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: