ന്യൂദല്‍ഹി: ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലിന്റെ രണ്ട് വ്യത്യസ്ത പരീക്ഷണങ്ങള്‍ നടത്തി ഇന്ത്യ. പരീക്ഷണങ്ങള്‍ വിജയകരമായിരുന്നെന്ന് ഇന്ത്യന്‍ നാവികസേനയും വ്യോമസേനയും സ്ഥിരീകരിച്ചു.ഐഎന്‍എസ് ദല്‍ഹിയില്‍ നിന്ന് നാവികസേന മിസൈലിന്റെ കപ്പല്‍ വേധ പതിപ്പ് പരീക്ഷിച്ചപ്പോള്‍, വ്യോമസേന എസ്യു30 എംകെഐ യുദ്ധവിമാനത്തില്‍ നിന്നാണ് എയര്‍ ലോഞ്ച് വേരിയന്റ് പരീക്ഷിച്ചത്. ഐഎന്‍എസ് ഡല്‍ഹിയിലെ ഗൈഡഡ് മിസൈല്‍ ഡിസ്‌ട്രോയറുകളില്‍ നവീകരിച്ച മോഡുലാര്‍ ലോഞ്ചര്‍ ഉപയോഗിച്ചാണ് മിസൈലിന്റെ ആന്റിഷിപ്പ് വേരിയന്റിന്റെ പരീക്ഷണം നടത്തിയത്.
നവീകരിച്ച മോഡുലാര്‍ ലോഞ്ചറില്‍ നിന്ന് ഐഎന്‍എസ് ദല്‍ഹി നടത്തിയ വിജയകരമായ കന്നി ബ്രഹ്മോസ്, ഫ്രണ്ട്‌ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്നുള്ള സംയോജിത നെറ്റ്‌വര്‍ക്ക് കേന്ദ്രീകൃത പ്രവര്‍ത്തനങ്ങളുടെ സാധൂകരണത്തിനൊപ്പം ബ്രഹ്മോസിന്റെ ലോംഗ് റേഞ്ച് ശേഷി ഒരിക്കല്‍ കൂടി പ്രകടമാക്കിയെന്ന് നാവികസേന പ്രസ്താവനയില്‍ വ്യക്തമാക്കി. ഇന്ത്യന്‍ നാവികസേനയുടെ ഏകോപനത്തോടെ കിഴക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വ്യോമസേന മിസൈലിന്റെ വ്യോമ വിക്ഷേപണ പതിപ്പ് പരീക്ഷിച്ചു. ഇന്ത്യന്‍ നാവികസേനയുടെ പ്രവര്‍ത്തനം അവസാനിപ്പിച്ച കപ്പലാണ് ഈ പരീക്ഷണത്തിനായി ഉപയോഗിച്ചത്. മിസൈല്‍ നേരിട്ട് ലക്ഷ്യത്തിലെത്തുകയായിരുന്നുവെന്ന് വ്യോമസേന അറിയിച്ചു.
ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ ലാന്‍ഡ് ലോഞ്ചറില്‍ നിന്ന് മിസൈല്‍ പരീക്ഷിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ പരീക്ഷണങ്ങള്‍. ഫെബ്രുവരിയിലാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ ലാന്‍ഡ് ലോഞ്ചറില്‍ നിന്ന് ഇന്ത്യ ബ്രഹ്മോസ് മിസൈല്‍ പരീക്ഷിച്ചത്. കരയില്‍ നിന്നുള്ള കപ്പല്‍ വിരുദ്ധ മിസൈല്‍ സംവിധാനത്തിനായി മിസൈലുകള്‍ വാങ്ങുന്നതിനായി ഫിലിപ്പീന്‍സ് ബ്രഹ്മോസ് എയ്‌റോസ്‌പേസ് ലിമിറ്റഡുമായി 375 മില്യണ്‍ ഡോളറിന്റെ കരാര്‍ ഒപ്പിട്ട സമയത്താണ് ഈ പരീക്ഷണങ്ങള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: