വടകര: സിപിഎം നേതാവ് സീതാറാം യെച്ചൂരി പാര്‍ട്ടി കോണ്‍ഗ്രസ് വേളയില്‍ ഉപയോഗിച്ച ആഡംബരക്കാര്‍ വിവാദം വഴിത്തിരിവില്‍. യെച്ചൂരി ഉപയോഗിച്ചത് രാഷ്ട്രപതിയുടെ സന്ദര്‍ശന വേളയില്‍ ഉപയോഗിച്ച വാടകക്കാര്‍ ആണെന്ന ന്യായീകരണം നുണയാണെന്ന് വ്യക്തമാകുന്നു.
ഫോര്‍ച്യൂണര്‍ കാറിന്റെ രജിസ്ട്രേഷന് വടകരയിലാണ്. വടകര ആര്‍ടിഒയിലെ രജിസ്ട്രേഷന് സീരീസാണ് കെഎല്‍- 18. എബി. ഈ സീരീയല്‍ നമ്പര്‍ കൊടുക്കാന്‍ തുടങ്ങിയിട്ട് നാലുമാസത്തില്‍ താഴെയേ ആയിട്ടുള്ളു. രാഷ്ട്രപതി ഒടുവില്‍ കേരളം സന്ദര്‍ശിച്ചത് 2021 ഡിസംബറിലാണ്. അന്ന് ഉപയോഗിച്ചത് ഈ വാഹനമല്ല.
കാര്‍ വാടകയ്ക്ക് എടുത്തതാണെന്ന വാദവും തെറ്റാണ്. വാടകക്കാറിന് സ്വകാര്യ വാഹനത്തിനും ടാക്സിക്കും ഉപയോഗിക്കുന്ന നിറത്തിലുള്ള നമ്പര്‍ പ്ലേറ്റല്ല. അക്കാര്യത്തില്‍ സിപിഎം നേതാക്കളും വാഹന ഉടമയും പറയുന്നത് സത്യമല്ലെന്ന് വ്യക്തമാകുന്നതോടെ ദുരൂഹത വര്‍ദ്ധിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: