ദിയോദര്‍: ബനസ്കന്ത ജില്ലയിലെ ദിയോദറില്‍ 600 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച പുതിയ ഡയറി സമുച്ചയവും ഉരുളക്കിഴങ്ങ് സംസ്കരണ പ്ലാന്റും രാഷ്ടത്തിനു സമര്‍പ്പിക്കുന്ന ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രികൂടിയായ മോദി വികസനത്തിന്റെ ഗുജറാത്ത് മാതൃകയില്‍ അഭിമാനം കൊണ്ടു. ദാമയില്‍ സ്ഥാപിച്ച ജൈവവള ബയോഗ്യാസ് പ്ലാന്റ്
ഖിമാന, രത്തന്‍പുര ഭില്‍ഡി, രാധന്‍പൂര്‍, തവാര്‍ എന്നിവിടങ്ങളില്‍ 100 ടണ്‍ ശേഷിയുള്ള നാല് ഗോബര്‍ ഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനും മോദി തറക്കല്ലിട്ടു
വിദ്യാ സമീക്ഷ കേന്ദ്രം സന്ദര്‍ശിച്ച കാര്യം സൂചിപ്പിച്ചുകൊണ്ട് ഗുജറാത്തിന്റെ വികസന കുതിപ്പിനെ അനുസ്മരിച്ചത്.
‘ഇന്ന് ഈ കേന്ദ്രം ഗുജറാത്തിലെ 54,000 സ്കൂളുകളുടെയും 4.5 ലക്ഷം അദ്ധ്യാപകരുടെയും 1.5 കോടി വിദ്യാര്‍ത്ഥികളുടെയും ആകര്‍ഷക കേന്ദ്രമായി മാറിയിരിക്കുന്നു. ഈ കേന്ദ്രത്തില്‍ നിര്‍മ്മിതബുദ്ധി (എ.ഐ), മെഷീന് ലേണിംഗ് (യന്ത്ര പഠനം), ബിഗ് ഡാറ്റ അനലിറ്റിക്സ് എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ഈ സംരംഭത്തിലൂടെ സ്വീകരിച്ച നടപടികളാല്‍ സ്കൂളുകളിലെ ഹാജര്‍നില 26 ശതമാനം മെച്ചപ്പെട്ടു. ഇത്തരത്തിലുള്ള പദ്ധതികള്‍ രാജ്യത്തിന്റെ വിദ്യാഭ്യാസ രംഗത്ത് ദൂരവ്യാപകമായ മാറ്റങ്ങളുണ്ടാക്കും. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടവരും ഓഫീസര്‍മാരോടും മറ്റ് സംസ്ഥാനങ്ങളോടും ഇത്തരത്തിലുള്ള സൗകര്യങ്ങള്‍ പഠിക്കുകയും സ്വീരിക്കുകയും വേണം’ പ്രധാനമന്ത്രി പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: