കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ 2022 ഗോള്‍ഡ് വിങ് ടൂര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. പൂര്‍ണമായും ജപ്പാനില്‍ നിര്‍മിച്ചാണ് 2022 ഗോള്‍ഡ് വിങ് ടൂര്‍ ഇന്ത്യന്‍ വിപണിയിലെത്തുന്നത്. ഗണ്‍മെറ്റല്‍ ബ്ലാക്ക് മെറ്റാലിക്് നിറത്തില്‍ ലഭ്യമായ ഡിസിടി പ്ലസ് എയര്‍ബാഗ് മോഡലിന് 39,20,000 രൂപ രൂപയാണ് ഗുരുഗ്രാം (ഹരിയാന) എക്‌സ്‌ഷോറൂം വില.
കമ്പനിയുടെ എക്‌സ്‌ക്ലൂസീവ് പ്രീമിയം ഡീലര്‍ഷിപ്പുകളായ കൊച്ചി, ഗുരുഗ്രാം, മുംബൈ, ബെംഗളൂരു, ഇന്‍ഡോര്‍, ഹൈദരാബാദ്, ചെന്നൈ എന്നീ ബിഗ്വിങ് ടോപ്പ്‌ലൈനുകളില്‍ 2022 ഗോള്‍ഡ് വിങ് ടൂര്‍ ഇപ്പോള്‍ മുതല്‍ ബുക്ക് ചെയ്യാം. 99582 23388 നമ്പറില്‍ മിസ്ഡ് കോള്‍ നല്‍കിയും ഓണ്‍ലൈനായും ബുക്കിങ് നേടാം.
5,500 ആര്‍പിഎമ്മില്‍ 93 കിലോവാട്ട് കരുത്തും, 4,500 ആര്‍പിഎമ്മില്‍ 170 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 1,833 സിസി ലിക്വിഡ്കൂള്‍ഡ് 4സ്‌ട്രോക്ക് 24വാല്‍വ് എസ്ഒഎച്ച്‌സി ഫളാറ്റ്6 എഞ്ചിനാണ് 2022 മോഡല്‍ ഗോള്‍ഡ് വിങ് ടൂറിനും കരുത്ത് പകരുന്നത്. ഡബിള്‍ വിഷ്‌ബോണ്‍ ഫ്രണ്ട് സസ്‌പെന്‍ഷന്‍, ആറ് സിലിണ്ടര്‍ എഞ്ചിന്‍, വിപുലീകരിച്ച ഇലക്ട്രിക് സ്‌ക്രീന്‍, ഏഴ് ഇഞ്ചുള്ള ഫുള്‍ കളര്‍ ടിഎഫ്ടി ലിക്വിഡ് ക്രിസ്റ്റല്‍ ഡിസ്‌പ്ലേ തുടങ്ങിയവയാണ് മറ്റ് സവിശേഷതകള്‍. 21 ലിറ്ററാണ് ഇന്ധന ടാങ്ക് കപ്പാസിറ്റി.
ഹോണ്ട സെലക്ടബിള്‍ ടോര്‍ക്ക് കണ്‍ട്രോള്‍ (എച്ച്എസ്ടിസി), ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനറേറ്റര്‍ (ഐഎസ്ജി), ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് (എച്ച്എസ്എ) തുടങ്ങിയ ഫീച്ചറുകള്‍ക്കൊപ്പം ഐഡ്‌ലിങ് സ്റ്റോപ്പ് സവിശേഷതയുമുണ്ട്. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവ യോജ്യമാക്കിയതിനാല്‍, സ്മാര്‍ട്ട്‌ഫോണിലെ ടെലിഫോണ്‍ നമ്പറുകള്‍, മ്യൂസിക് പ്ലേലിസ്റ്റുകള്‍ തുടങ്ങിയ വ്യക്തിഗത വിവരങ്ങളും ഉള്ളടക്കവും പ്രയോജനപ്പെടുത്താന്‍ റൈഡര്‍ക്ക് കഴിയും. ബ്ലൂടൂത്ത് കണക്റ്റിവിറ്റിക്ക് പുറമെ, രണ്ട് യുഎസ്ബി ടൈപ്പ്‌സി പോര്‍ട്ടുകളും 2022 ഗോള്‍ഡ് വിങ് ടൂറിലുണ്ട്.
എയര്‍ബാഗോടു കൂടിയ 2022 ഗോള്‍ഡ് വിങ് ടൂര്‍ ഡിസിടി മോഡലിനൊപ്പം, ഇന്ത്യയില്‍ ഇരുചക്ര വാഹനങ്ങളിലെ ആഡംബരത്തെ പുനര്‍ നിര്‍വചിക്കുന്നതില്‍ ഞങ്ങള്‍ ഒരു പുതിയ അധ്യായം തുറക്കുകയാണെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ എംഡിയും പ്രസിഡന്റും സിഇഒയുമായ അറ്റ്‌സുഷി ഒഗാറ്റ പറഞ്ഞു, ഹോണ്ടയില്‍ നിന്നുള്ള സാങ്കേതിക പതാകവാഹക വാഹനമെന്ന നിലയില്‍ വര്‍ഷങ്ങളായി ഗോള്‍ഡ് വിങ് അതിന്റെ യശസ് ശക്തിപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2022 ഗോള്‍ഡ് വിങ് ടൂറിന്റെ (ഡിസിടി) ബുക്കിങ് ഇന്ത്യയില്‍ തുടങ്ങിയതായി അറിയിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ (സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്) യദ്വീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: