കണ്ണൂര്‍: പോപ്പുലര്‍ഫ്രണ്ട് സിപിഎം പരസ്യ സഖ്യമാണ് വരാന്‍ പോകുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. സിപിഎം സൈന്താദ്ധികന്‍ കെഇഎന്‍ കുഞ്ഞമ്മദ് പോപ്പുലര്‍ ഫ്രണ്ടിനെ ഇടതുപക്ഷത്തിലേക്ക് സ്വാഗതം ചെയ്യുന്നതുകഴിഞ്ഞു. ഇത് ഇവരുടെ ഐക്യം ശക്തമാവുന്നതിന്റെ ഉദാഹരണമാണെന്നും സുരേന്ദ്രന് പറഞ്ഞു. കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
സംസ്ഥാനത്ത് മതഭീകരവാദ ശക്തികള്‍ അഴിഞ്ഞാടുമ്പോഴാണ് ഈ സഖ്യം വരുന്നത്. ലൗജിഹാദിനെതിരെ പാര്‍ട്ടി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അഭിപ്രായം പറഞ്ഞതിന് മുന്‍ എംഎല്‍എയും കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ജോര്‍ജ് എം തോമസിനെതിരെ സിപിഎം നടപടിയെടുക്കാന്‍ പോവുന്നത് പോപ്പുലര്‍ ഫ്രണ്ടിനെ പ്രീതിപ്പെടുത്താനാണ്. മലപ്പുറത്ത് നിന്നും വന്ന വാഹനം തൃശ്ശൂരില്‍ അപകടത്തില്‍ പെട്ടപ്പോള്‍ മാരകായുധങ്ങള്‍ പിടികൂടിയത് കേരളത്തിലെ സാഹചര്യം വ്യക്തമാക്കുന്നുവെന്നും സുരേന്ദ്രന് പറഞ്ഞു.
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ ജനറ.സെക്രട്ടറി സീതാറാം യെച്ചൂരി ഉപയോഗിച്ച കാര്‍ പിഎഫ്ഐക്കാരന്റേതായത് യാദൃശ്ചികമല്ല. സംഗതി വിവാദമായതിനെ തുടര്‍ന്ന് കാര്‍ വാടകയ്ക്കെടുത്തതാണെന്ന പച്ചക്കള്ളമാണ് സിപിഎം പറയുന്നത്. ഫെബ്രുവരി മാസം രജിസ്റ്റര്‍ ചെയ്ത പുതിയ കാറാണിത്. ഏറ്റവും വലിയ തൊഴിലാളി യൂണിയനുള്ള സിപിഎം മുതലാളിമാരുടെ ആഡംബര കാര്‍ എങ്ങനെയാണ് വാടകയ്ക്കെടുക്കുക എന്ന് സിപിഎം വ്യക്തമാക്കണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: