ഹൈദരാബാദിലെ റ്റാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച് 2022 ഓഗസ്റ്റിലാരംഭിക്കുന്ന പിഎച്ച്ഡി (ഫുള്‍ടൈം) ഇന്റഗ്രേറ്റഡ് എംഎസ്സി-പിഎച്ച്ഡി പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് അപേക്ഷ ഓണ്‍ലൈനായി ഏപ്രില്‍ 30 വരെ സ്വീകരിക്കും. ഫിസിക്സ്, കെമിസ്ട്രി സബ്ജക്ട് ബോര്‍ഡുകളുടെ കീഴിലാണ് ഗവേഷണ പഠനം. ഇതൊരു കല്പിത സര്‍വകലാശാലയാണ്.
* പിഎച്ച്ഡി (ഫിസിക്സ്), യോഗ്യത- എംഎസ്സി ഫിസിക്സ്/ബിടെക്/ബിഇ എന്‍ജിനീയറിങ് ഫിസിക്സ്.
* ഇന്റഗ്രേറ്റഡ് എംഎസ്സി- പിഎച്ച്ഡി (ഫിസിക്സ്), യോഗ്യത- ബിഎസ്സി/ബിഇ/ബിടെക്/ബിഫാം/എംബിബിഎസ്/എംഎസ്സി/എംടെക്.
* പിഎച്ച്ഡി (കെമിസ്ട്രി), യോഗ്യത- എംഎസ്സി കെമിസ്ട്രി/എംടെക് കെമിക്കല്‍ സയന്‍സ്/എംഫാം.
* ഇന്റഗ്രേറ്റഡ് എംഎസ്സി- പിഎച്ച്ഡി (കെമിസ്ട്രി), യോഗ്യത- ബിഎസ്സി/ബിഇ/ബിടെക്/ബിഫാം.
ടിഫെര് 2022 എന്‍ട്രന്‍സ് ടെസ്റ്റ്/ഗേറ്റ്/ജാം 2022/സിഎസ്ഐആര്‍- യുജിസി നെറ്റ്/ജെആര്‍എഫ് യോഗ്യതയുടെ അടിസ്ഥാനത്തിലാവും സെലക്ഷന്. വിശദമായ യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷന് നടപടികളും അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദേശങ്ങളും https://gsadmissions.tifrh.res.in ല്‍ ലഭിക്കും.
പിഎച്ച്ഡി റഗുലര്‍ വിദ്യാര്‍ത്ഥികള്‍ക്ക് 31000-35000 രൂപയാണ് സ്കോളര്‍ഷിപ്പ്. വാര്‍ഷിക കണ്ടിജന്‍സി ഗ്രാന്റായി 40,000 രൂപ ലഭിക്കും. എംഎസ്സി- പിഎച്ച്ഡി വിദ്യാര്‍ത്ഥികള്‍ക്ക് 21000- 31000 രൂപ സ്കോളര്‍ഷിപ്പ്, 25000/40,000 രൂപ വാര്‍ഷിക കണ്ടിജന്‍സി ഗ്രാന്റ്. കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്. അന്വേഷണങ്ങള്‍ക്ക് [email protected] എന്ന ഇ-മെയിലില്‍ ബന്ധപ്പെടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: