ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്നോളജി, തിരുവനന്തപുരം നടത്തുന്ന ഇനിപറയുന്ന കോഴ്സുകളിലേക്ക് അപേക്ഷിക്കാം. പ്രവേശന വിജ്ഞാപനവും പ്രോസ്പെക്ടസും www.sctimst.ac.inല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷ ഓണ്‍ലൈനായി ഏപ്രില്‍ 30 വരെ സ്വീകരിക്കും. കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പിന് കീഴിലുള്ള ദേശീയ പ്രാധാന്യമുള്ള സ്ഥാപനമാണിത്.
* മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് (എംപിഎച്ച്): പ്രവേശന യോഗ്യത- എംബിബിഎസ്/ബിഡിഎസ്/ബിഎഎംഎസ്/ബിഎന്‍വൈഎസ്/ബിയുഎംഎസ്/ബിഎസ്എംഎസ്/ബിഎച്ച്എംഎസ്/ബിടെക്/ബിവിഎസ്സി ആന്റ് എഎച്ച്/ബിഎസ്സി നഴ്സിങ്/ബിപിടി/ബിഒടി/ബിഫാം അല്ലെങ്കില്‍ സ്റ്റാറ്റിസ്റ്റിക്സ്/ബയോസ്റ്റാറ്റിസ്റ്റിക്സ്/ഡെമോഗ്രഫി/പോപ്പുലേഷന്‍ സ്റ്റഡീസ്/ന്യൂട്രീഷ്യന്‍/സോഷ്യോളജി/ഇക്കണോമിക്സ്/സൈക്കോളജി/ആന്ത്രോപ്പോളജി/സോഷ്യല്‍ വര്‍ക്ക്/മാനേജ്മെന്റ്/നിയമം എന്നിവയില്‍ പോസ്റ്റ് ഗ്രാഡുവേറ്റ് ബിരുദം. ഹെല്‍ത്ത് സര്‍വ്വീസസ്/പ്രോഗ്രാംസ്/ടീച്ചിങ്/റിസര്‍ച്ച് വര്‍ക്ക് എക്സ്പീരിയന്‍സ് അഭിലഷണീയം.
പ്രായപരിധി 1.7.2022. ല്‍ 40 വയസ്. തിരുവനന്തപുരം, ചെന്നൈ, മുംബൈ, ന്യൂദല്‍ഹി, കൊല്‍ക്കത്ത കേന്ദ്രങ്ങളില്‍ നടത്തുന്ന പ്രവേശന പരീക്ഷയുടെ റാങ്ക് അടിസ്ഥാനത്തിലാണ് അഡ്മിഷന്. രണ്ടുവര്‍ഷത്തെ ഫുള്‍ടൈം റസിഡന്‍ഷ്യല്‍ പ്രോഗ്രാമാണിത്. ജൂലൈയില്‍ ക്ലാസുകള്‍ ആരംഭിക്കും.
* ഡിപ്ലോമ ഇന്‍ പബ്ലിക് ഹെല്‍ത്ത് (ഡിപിഎച്ച്), ഒരു വര്‍ഷം (2022 ജൂലൈ മുതല്‍ 2023 ജൂണ്‍ വരെ). 11 പേര്‍ക്ക് പ്രവേശനമുണ്ട്. യോഗ്യത: എംബിബിഎസ്, മൂന്നു വര്‍ഷത്തില്‍ കുറയാതെ സര്‍ക്കാര്‍ സര്വ്വീസുള്ളവരാകണം. പ്രായപരിധി 50 വയസ്. തിരുവനന്തപുരത്ത് നടത്തുന്ന ടെസ്റ്റ്/ഇന്റര്‍വ്യുവിലൂടെയാണ് സെലക്ഷന്.
എംപിഎച്ച്, ഡിപിഎച്ച് കോഴ്സുകള്‍ക്ക് 1500 രൂപയാണ് അപേക്ഷാ ഫീസ്. എസ്സി/എസ്ടി വിഭാഗങ്ങള്‍ക്ക് 1200 രൂപ മതി. അഡ്മിഷന് ഫീസ് 1000 രൂപ, ട്യുഷന് ഫീസ് രണ്ട് ലക്ഷം രൂപ. കോഷന്‍ ഡിപ്പോസിറ്റ് 10,000 രൂപ.
* പിഎച്ച്ഡി പ്രോഗ്രാം (ഫിസിക്കല്‍ സയന്‍സസ്/കെമിക്കല്‍ സയന്‍സസ്/ബയോളജിക്കല്‍/ബയോമെഡിക്കല്‍ സയന്‍സസ്/ബയോ എന്‍ജിനീയറിങ്/ബയോമെറ്റീരിയല്‍ സയന്‍സ് ആന്റ് ടെക്നോളജി/ഹെല്‍ത്ത് സയന്‍സസ്/മെഡിക്കല്‍ സയന്‍സസ്).
പ്രവേശന യോഗ്യത, സെലക്ഷന് ഉള്‍പ്പെടെ വിശദവിവരങ്ങള്‍/പ്രോസ്പെക്ടസ് www.sctimst.ac.inല്‍ ലഭിക്കും. അപേക്ഷാ ഫീസ് 1500 രൂപ. എസ്സി/എസ്ടി വിഭാഗങ്ങള്‍ക്ക് 1200 രൂപ മതി. അഡ്മിഷന് ഫീസ് 2000 രൂപ. വാര്‍ഷിക ട്യൂഷന് ഫീസ് 20,000 രൂപ. ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദേശങ്ങള്‍ പ്രോസ്പെക്ടസിലുണ്ട്. ഏപ്രില്‍ 30 വരെ അപേക്ഷകള്‍ സ്വീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: