ചെന്നൈ: ബീസ്റ്റ് സിനിമയെ വിമര്‍ശിച്ച് നടന് വിജയുടെ പിതാവും സംവിധായകനുമായ ചന്ദ്രശേഖര്‍. സിനിമ അത്ര ആസ്വാദ്യകരമായി തോന്നിയില്ല. തിരക്കഥയും സംവിധാനവും വേണ്ടത്ര നിലവാരം പുലര്‍ത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു തമിഴ് ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
വിജയുടെ താരപദവിയെ ആശ്രയിച്ചാണ് ആ സിനിമ നില്‍ക്കുന്നത്. സംവിധായകര്‍ അവരുടെ ശൈലിയില്‍ സിനിമയെടുക്കുകയും അതില്‍ പ്രേക്ഷകരെ പിടിച്ചിരുത്താനുള്ള ഘടകങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്യണമെന്നും ചന്ദ്രശേഖര്‍ പറഞ്ഞു.
ബീസ്റ്റിലെ അറബിക്കുത്ത് സോങ് വരെ ഞാന്‍ വളരെ ആസ്വദിച്ചു എന്നാല്‍ സിനിമ അത്രയ്ക്ക് സംതൃപ്തി നല്കുന്നതായിരുന്നില്ല ചന്ദ്രേശഖര്‍ പറഞ്ഞു. ബീസ്റ്റ് ബോക്സ് ഓഫീസില്‍ വന്‍ വിജയമാണെന്നും ചന്ദ്രശേഖര്‍ പറഞ്ഞു.
പൂജ ഹെഗ്ഡെയാണ് സിനിമയിലെ നായിക. ജോര്‍ജിയ, ചെന്നൈ എന്നിവിടങ്ങളായിരുന്നു പ്രധാന ലൊക്കേഷന്‍സ്.മലയാളി താരം ഷൈന്‍ ടോം ചാക്കോ, അപര്‍ണ ദാസ് എന്നിവര്‍ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം. സണ്‍ പിക്ചേഴ്സ് നിര്‍മാണം
പ്രതികരിക്കാൻ ഇവിടെ എഴുതുക: