യാഷ് നായകനായ ചിത്രം ‘കെജിഎഫ്: ചാപ്റ്റര്‍ രണ്ട്’ അടുത്തിടെയാണ് തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയത്. സിനിമ റിലീസായി നാല് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ 500 കോടി രൂപയിലധികമാണ് സ്വന്തമാക്കിയത്. ഇന്ത്യന്‍ സിനിമകളില്‍ റിലീസായി ഏതാനും ദിവസങ്ങള്‍ കൊണ്ട് റെക്കോര്‍സ് കളക്ഷന്‍ നേടുന്ന അപൂര്‍വ സിനിമകളില്‍ ഒന്നാണ് കെജിഎഫ്.
പ്രശാന്ത് നീലാണ് ചിത്രം സംവിധാനം ചെയ്തത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തീയറ്ററുകളില്‍ ലഭിക്കുന്നത്. ചിത്രത്തിന്റെ ഏറ്റവും ഒടുവിലത്തെ ബോക്സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ്. ‘കെജിഎഫ് രണ്ട്’ ചിത്രം ഇതുവരെ 546 കോടി രൂപയാണ് ആഗോള തലത്തില്‍ സ്വന്തമാക്കിയിരിക്കുന്നത്. ഒരു കന്നഡ ചിത്രത്തിന്റെ റെക്കോര്‍ഡ് കളക്ഷന്‍ ആണ് ഇത്. ഇന്ത്യന്‍ ബോക്സ് ഓഫീസിലെ തന്നെ പല റെക്കോര്‍ഡുകളും കടപുഴക്കിയാണ് ‘കെജിഎഫ്’ മുന്നേറുന്നത്.
ചിത്രം റെക്കോര്‍ഡ് പ്രതികരണം നേടിയ മാര്‍ക്കറ്റുകളില്‍ ഒന്ന് കേരളമാണ്. 7.48 കോടിയാണ് കേരളത്തില്‍ നിന്ന് ‘കെജിഎഫ് 2’ ആദ്യദിനം നേടിയത്. വന്‍ പ്രീ- റിലീസ് ഹൈപ്പ് നേടിയ ഒരു ചിത്രം ആദ്യദിനം മികച്ച കളക്ഷന്‍ നേടുന്നത് സാധാരണമാണ്. എന്നാല്‍ അത്തരം ഒരു ചിത്രത്തിന് മികച്ച മൗത്ത് പബ്ലിസിറ്റി കൂടി ലഭിക്കുമ്പോഴുള്ള അപൂര്‍വ്വ കാഴ്ചയാണ് കെജിഎഫ് ബോക്സ് ഓഫീസില്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.
ആദ്യ ദിനത്തില്‍ 165.37 കോടി, രണ്ടാം ദിനത്തില്‍ 139.25 കോടി, മൂന്നാം ദിനത്തില്‍ 115.08 കോടി, നാലാം ദിനത്തില്‍ 132.13 കോടി എന്നിങ്ങനെയാണ് കളക്ഷന്‍ നേടിയത്. നാല് ദിവസം കൊണ്ട് ആഗോളതലത്തില്‍ 555.18 കോടി രൂപ നേടിയതായി സിനിമാ അനലിസ്റ്റ് മനോബാല വിജയബാലന്‍ വെളിപ്പെടുത്തി. ആഗോള ബോക്സ് ഓഫീസില്‍ ഫന്റാസ്റ്റിക്ക് ബീസ്റ്റ്ന് ശേഷം രണ്ടാം സ്ഥാനത്താണ് കെജിഎഫ് 2. കൂടാതെ യുഎസ്എ ബോക്സ് ഓഫീസില്‍ ചിത്രം നാല് മില്യണ്‍ ഡോളര്‍ മറികടക്കുന്നുവെന്ന നാഴികക്കല്ലും പിന്നിട്ടുവെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: