പാലക്കാട്: എസ്ഡിപിഐ ലക്ഷ്യമിടുന്നത് ആര്‍എസ്എസിനെ അല്ല, ആര്‍എസ്എസ് അവരുടെ മാര്‍ഗം മുടക്കിമാത്രമാണെന്ന് തുറന്നുപറച്ചിലിന് പിന്നാലെ പോസ്റ്റ് മുക്കി എസ്എഫ്ഐ നേതാവ്. പട്ടാമ്പിയിലെ എസ്എഫഐ നേതാവായ സുധീഷ് തെക്കേതിലാണ് ഫേസ്ബുക്കിലൂടെ പരസ്യപ്രതികരണം നടത്തിയത്. എന്നാല്‍ സ്വന്തം പാര്‍ട്ടിയിലെ പ്രത്യേക വിഭാഗക്കാരുടെ എതിര്‍പ്പ് പോസ്റ്റിന് താഴെ കമന്റായി പ്രത്യക്ഷപ്പെട്ടതോടെ സുധീഷ് പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു.
‘കാവി മുണ്ടുടുത്തതിന്റെ പേരില്‍ കൊല്ലടാ അവനെ എന്നുപറഞ്ഞ് ആക്രോശിച്ച് അയാള്‍ക്കുനേരെ പാഞ്ഞ് മര്‍ദിക്കുന്നത് അയാളുടെ രാഷ്ട്രീയം ചോദിച്ചിട്ടല്ല. അവന്റെ കാവി മുണ്ടില്‍ തെളിഞ്ഞ അവന്റെ മതം, അതു തന്നെയാണ് ആ ആക്രോശത്തിന് പിന്നില്‍. എസ്ഡിപിഐ എന്ന തീവ്രവാദ സംഘടന ലക്ഷ്യമിടുന്നത് ആര്‍എസ്എസിനെ അല്ല എന്നതിനു ഇതില്‍ കൂടുതല്‍ എന്ത് തെളിവാണ് വേണ്ടത്. ആര്‍എസ്എസ് അവരുടെ മാര്‍ഗം മുടക്കി മാത്രം ആണ്’. സുധീഷ് ഫേസ്ബുക്കില്‍ കുറിച്ചു.
കാവിമുണ്ട് ഉടുത്ത യുവാവിനെ അള്ളാഹു അക്ബര്‍ മുദ്രാവാക്യം വിളിച്ചുകൊണ്ട് അക്രമിക്കുന്ന വീഡിയോ ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു സുധീഷിന്റെ പ്രതികരണം. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ മൃതദേഹവുമായി നടന്നു നീങ്ങിയ സംഘമാണ് ആശുപത്രി വളപ്പില്‍ നിന്നിരുന്ന കാവിമുണ്ടുടുത്ത യുവാവിന് നേരെ കൊലവിളിയുമായി തിരിഞ്ഞത്. അള്ളാഹു അക്ബര്‍ എന്ന് പറഞ്ഞുകൊണ്ട് വിളിച്ചുകൊണ്ട് അയാളെ അക്രമിക്കുകയായിരുന്നു.
സൈബര്‍ ആക്രമണം ഭയന്ന് അദേഹം ഫേസ്ബുക്ക് പ്രൊഫൈലും ലോക്ക് ചെയ്തിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: