ന്യൂദല്‍ഹി: ഹനുമാന് ജയന്തി ശോഭായാത്രയോടനുബന്ധിച്ച് ദല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ നടന്ന അക്രമത്തോടനുബന്ധിച്ച് പൊലീസ് പിടിയിലായ അന്‍സാര്‍, അസ്ലം എന്നിവരെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ദല്‍ഹിയിലെ രോഹിണി കോടതി ഉത്തരവായി.
ശോഭായാത്ര ജഹാംഗീര്‍പുരിയില്‍ എത്തിയപ്പോള്‍ അന്‍സാര്‍ നേരിട്ട് ചെന്ന് അതിനെ ചോദ്യം ചെയ്തതോടെ സംഘര്‍ഷത്തിലെത്തി. സംഘര്‍ഷത്തിനിടെ ദല്‍ഹി പൊലീസ് സബ് ഇന്‍സ്പെക്ടര്‍ക്ക് നേരെ നിറയൊഴിച്ചതിനാണ് അസ്ലമിനെ കസ്റ്റഡിയിലെടുത്തത്. ഇതിനിടെ ജഹാന്‍പുരിയിലെ പള്ളിയില്‍ ശോഭായാത്രക്കാര്‍ കാവിക്കൊടി ഉയര്‍ത്തിയതാണ് അക്രമത്തിന് കാരണമായതെന്ന വ്യാജപ്രചാരണം സമൂഹമാധ്യമങ്ങളില്‍ ശക്തമായിരുന്നു. എന്നാല്‍ ഇത് തെറ്റാണെന്ന് ദല്‍ഹി പൊലീസ് കമ്മീഷണര്‍ രാകേഷ് അസ്താന തിങ്കളാഴ്ച സ്ഥിരീകരിച്ചു.
പൗരത്വബില്ലിനെതിരായ സമരത്തില്‍ ജഹാംഗീര്‍പുരി മുതല്‍ ഷഹീന്‍ബാഗ് വരെ ആളുകളെ സംഘടിപ്പിച്ച വ്യക്തിയാണ് അന്‍സാര്‍. നേരത്തെ രണ്ട് ആക്രമണക്കേസുകളില്‍ അന്‍സാര്‍ പ്രതിയാണെന്ന് ദല്‍ഹി പൊലീസിന്റെ രേഖകളില്‍ പറയുന്നു. ചൂതാട്ടനിയമപ്രകാരവും ആയുധ നിയമപ്രകാരവും അഞ്ച് തവണ പൊലീസ് അന്‍സാറിനെതിരെ കേസെടുത്തിട്ടുണ്ട്.
ശോഭായാത്രയ്ക്കെതിരായ അക്രമപ്രതിഷേധത്തിനിടെയാണ് ദല്‍ഹി പൊലീസ് സബ് ഇന്‍സ്പെക്ടറെ അസ്ലം വെടിവെച്ചത് ഇയാളുടെ തോക്ക് കണ്ടെടുത്തിട്ടുണ്ട്.
അക്രമവുമായി ബന്ധപ്പെട്ട് 20 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ രണ്ട് പേര് പ്രായപൂര്‍ത്തിയാവാത്തവരാണ്. മൂന്ന് തോക്കുകളും അഞ്ച് വാളുകളും കുറ്റവാളികളുടെ പക്കല്‍ നിന്നും കണ്ടെടുത്തു. അമ്പേഷണം പുരോഗമിക്കുകയാണെന്ന് ഡപ്യൂട്ടി പൊലീസ് കമ്മീഷണര്‍ (നോര്‍ത്ത് വെസ്റഅറ്) ഉഷ രംഗ്നാനി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: