ലോകത്തിലെ ഏറ്റവും വിനാശകാരികളായ തീവ്രവാദി കൂട്ടമാണ് ഐസിസ്. അവരുടെ ഇന്ത്യയിലെ സഹോദര സ്ഥാപനങ്ങളിലൊന്നാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ !! ഈ പോപ്പുലര്‍ ഫ്രണ്ടിന്റെ ക്യാമ്പസ് റിക്രൂട്ട്‌മെന്റ് സംഘടനയാണ് ക്യാമ്പസ് ഫ്രണ്ട് എന്ന വിദ്യാര്‍ത്ഥി സംഘടന. 1993 ല്‍ രൂപികരിക്കപ്പെട്ട ‘ National Dev-elopment Front ‘ അഥവ NDF എന്നതിന്റെ പുതിയ രൂപമാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ.. സ്വാതന്ത്ര്യം, നിതി, സുരക്ഷ എന്നതായിരുന്നു ഈ മുസ്ലിം മതമൗലിക വാദ സംഘടനയുടെ മുദ്രാവാക്യം.
19 പേരടങ്ങുന്ന ഇവരുടെ സുപ്രീം കൗണ്‍സിലില്‍ ഒരു പ്രൊഫ.കോയ ഉണ്ടായിരുന്നു. ആരായിരുന്നു അയാള്‍ എന്നറിയാമോ? 1977 ഏപ്രിലില്‍ ഉത്തര്‍ പ്രദേശിലെ അലിഖഡീല്‍ രൂപം കൊണ്ട ,ഇന്ത്യ ഗവണ്‍മെന്റ് മൂന്ന് പ്രാവിശ്യം നിരോധിച്ച സിമി അഥവ Studestn’ Islamic Mov-ement of India എന്ന തീവ്രവാദ സംഘടനയുടെ സ്ഥാപകരില്‍ ഒരാള്‍. 2010 മെയ് 19 തിയതി വാഷിങ്ങ്ഠണ്‍ പോസ്റ്റ് കോയയുമായി നടത്തി അഭിമുഖത്തിന് നല്‍കിയ തലക്കെട്ട് ഇതായിരുന്നു….!
‘A Professor Praises Terrorism’. ലിങ്ക് ചുവടെ..!
http://newsweek.washingtonpost.com/postglobal/america/2007/07/a_kerala_professor_praises_ter.html
2002 ലെ മാറാട് കലാപത്തിന് ശേഷമിങ്ങോട്ട് അഭിമന്യു വധത്തിന് ശേഷവും പല തവണ ഇവര്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നു. എല്ലാം കുപ്രസിദ്ധിയാര്‍ജിച്ചവ. 2007 മാര്‍ച്ചിലെ ഒരു വാര്‍ത്ത നിങ്ങളോര്‍ക്കുന്നുണ്ടാവും, NDFന്റെ പ്രസിഡന്റായിരുന്ന അബ്ദുള്‍ റഹ്മാന്‍ ബാഖഫിയെയും, മുന്‍ ചെയര്‍മാന്‍ സെയ്ദിനെയും അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കോട്ടക്കല്‍ പോലിസ് സ്‌റ്റേഷന്‍ ആക്രമിച്ച NDFന്റെ വാര്‍ത്ത. അന്ന് അവരില്‍ നിന്നും പിടിച്ചെടുത്ത മാരകായുധങ്ങളില്‍ ചിലത് വിദേശ നിര്‍മ്മിതമായിരുന്നു.
2007 മാര്‍ച്ച് 23 ലെ ഹിന്ദു വാര്‍ത്തലിങ്ക് ചുവടെ..!
നിരവധി മുഖങ്ങളുള്ള ഒരു തീവ്രവാദി കൂട്ടമാണ് പോപ്പുലര്‍ ഫ്രണ്ട്,SDPI, NDF, ക്യാമ്പസ് ഫ്രണ്ട് ഒക്കെ. 2007 ലെ മാര്‍ച്ച് ലെ കോട്ടക്കല്‍ സ്‌റ്റേഷനാക്രമണത്തിന് മുന്‍പ് തന്നെ, കൃത്യമായ് പറഞ്ഞാല്‍ 2005 മാര്‍ച്ച് 16 ന്, NDFന്റെ ഭികര മുഖം വെളിവാക്കുന്ന ഒരു റിപ്പോര്‍ട്ട് ഇന്ത്യന്‍ എക്‌സ്പ്രസ് പുറത്ത് വിട്ടിരുന്നു. അതിന്റെ തലക്കെട്ട് ഇങ്ങനെയായിരുന്നു. ‘ Kerala’s etxremtsi outfit of many faces’.
രാജ്യത്തെ പോലിസ് രഹസ്യാനേഷ്വണ വിഭാഗം NDFന്റെ ട്രെയിനിഡ് ഹിറ്റ് സ്‌ക്വാഡുകളെ വിളിക്കുന്ന ഒരു പേരുണ്ട്.’ഹബാബില്‍ ‘(Habbabil).. ഒന്നും ഒരിക്കലും വിശദീകരിക്കാറില്ലാ ഇവര്‍. വിശദീകരണത്തിന്റെ സാധ്യതയെ ഇല്ലാ എന്ന് പറയാം കാരണം ഇസ്ലാമികസ്‌റ്റേയ്റ്റിനായി പണിയെടുത്ത ഷാജഹാനും, സിറിയയില്‍ കൊല്ലപ്പെട്ട ഷിജിലും, മനാഫും ഒക്കെ പോപ്പുലര്‍ ഫ്രണ്ടുക്കാരായിരുന്നു.
ഇസ്ലാമിക് സ്‌റ്റേറ്റ് എന്ന അദ് ധലാഹ് അല്‍ ഇസ്ലാമിയാഹ് അഥവ ഐസിസ് അതിന്റെ ശരിയായ രൂപം പ്രാപിക്കുന്നത് 2014 ജൂണിലാണെങ്കില്‍, ഷാജഹാന്‍ പക്ഷേ ഐസിസിന്റെ ഇന്ത്യയിലെ ആദിമ രൂപമായ എന്‍.ഡി.എഫില്‍ ചേരുന്നത് 2006ലാണ്. 2008 ല്‍ അത് പോപ്പുലര്‍ ഫ്രണ്ടായി മാറി. ഈ ഷാജഹാനാണ് ഐസിസുമായി പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദികളെ അടുപ്പിക്കുന്നത. ഷാജഹാനെ ഐസിസുമായി അടുപ്പിച്ചത് ആരാണെന്ന് അറിഞ്ഞാല്‍ കുറച്ചു കൂടെ വ്യക്തത കിട്ടും. മുഹമ്മദ് ഷമീര്‍ ടി.കെ എന്നാണ് NIA രേഖകളില്‍ അയാളുടെ പേര്…! പോപ്പുലര്‍ ഫ്രണ്ടിന്റെ വളപ്പട്ടണം ഡിവിഷന്‍ പ്രസിഡന്റായ ഈ തീവ്രവാദിയാണ് കേരളത്തില്‍ നിന്ന് ഐസിസി ന് വേണ്ടി പോരാടാന്‍ ആദ്യം ഇന്ത്യ വിട്ടത.
സിറിയയിലേക്ക് പോയ പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദികളില്‍ 5 പേര്‍ കൊല്ലപ്പെട്ടു എന്ന ഡെക്കാന്‍ ക്രോണിക്കിളിന്റെ വാര്‍ത്ത. ആ മരിച്ച 5 പേരുടെ പേരുകള്‍ ഇതാണ. ടി.വി ഷമിര്‍, മകന്‍ സല്‍മാന്‍, എ.വിഷഹനാദ്, മുഹമ്മദ് ഷിജില്‍ ,റിഷാല്‍.!
ഈ പേരുകള്‍ ഞാന്‍ വായിച്ചെടുത്തത് 2017 ഡിസംബറില്‍ NIA കോടതിയില്‍ സമര്‍പ്പിച്ച ചര്‍ജ് ഷിറ്റിലുണ്ട്്. 2017 ജൂലൈ 1 തിയതി സിറിയയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയില്‍ തുര്‍ക്കിയില്‍ വെച്ച് പോലിസ് പിടിയിലായ ഷാജഹാന്‍ വെളിപ്പെടുത്തിയ പേരുകളാണ് ഇത്. 2008 ലെ പോപ്പുലര്‍ ഫ്രണ്ട് മീറ്റിങ്ങില്‍ കണ്ട് മുട്ടി, സിറിയയില്‍ ഐസിസിനായി കൊല്ലപ്പെട്ടുന്നത് വരെ തുടര്‍ന്ന എന്‍.ഡി.എഫ് സൗഹൃദം. 2016 ഡിസംബര്‍ 4 ന് പഞ്ചാബിലെ അമൃത്സറില്‍ വെച്ച് നടന്ന The Heart of Asia conferenceല്‍ ആണ് ലോകത്തെ ഏറ്റവുമധികം തീവ്രവാദ ഭീഷണി നേരിടുന്ന 10 രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയാണെന്ന വിലയിരുത്തല്‍ ഉണ്ടാവുന്നത്. അന്ന് ആ കോണ്‍ഫറന്‍സില്‍ വെച്ച് ഉണ്ടായ ഒരു വിലയിരുത്തല്‍ എന്നത് , തിവ്രവാദം, violent etxremism, radicalization, separatism, sectarianism എന്നിവ കൂടാതെ ഇതുമായി ബന്ധപ്പെട്ട തിവ്രവാദി സംഘടനകളുമായുള്ള ഏഷ്യ റിജിയന്‍ സംഘടനകളുടെ സഹകരണവും ബന്ധവുമാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ നേരിടുന്ന പ്രധാന ഭീഷണി എന്ന് ഊന്നി പറയുകയുണ്ടായി.
https://indianexpress.com/article/india/heart-of-asia-declaration-full-text/
ആ കോണ്‍ഫറന്‍ ലിസ്റ്റ് ചെയ്ത ഏറ്റവും വിനാശകാരികളായ സംഘടനകള്‍ ഇവയാണ്!!
1) ഐ.സി.സ്
2) ഹഖാനി നെറ്റ് വര്‍ക്ക്
3) അല്‍ ഖ്വയ്ദ
4) ലക്ഷ്‌കര്‍ ഇ തോയ്ബ
5) തെഹരിക് ഇ താലിബാന്‍ പാക്കിസ്ഥാന്‍
ഈ തീവ്രവാദി സംഘടനകളുമായി എന്തെങ്കിലും വിധത്തില്‍ ഇടപെട്ടിട്ടുള്ള ഒറ്റ സംഘടനയെ കേരളത്തിലുള്ളു. അതിന്റെ പേരാണ്’പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ‘.
ഇന്ത്യയുടെ National Inv-tseigation Agency (NIA) യുടെ ലഭ്യമായ കണക്കുകള്‍ പ്രകാരം രാജ്യത്തെ 14 ജില്ലകളില്‍ നിന്നായി 103 ഐ.സി സ് ബന്ധമുള്ള ആളുകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് 2017 ഡിസംബര്‍ 20 ല്‍ ഹോം അഫേര്‍സ് മിനിസ്ട്രി രാജ്യസഭയില്‍ നല്‍കിയ ഡാറ്റ പ്രകാരമാണ്. സംസ്ഥാനങ്ങള്‍ തിരിച്ച്ആ അറസ്റ്റുകള്‍ ചുവടെ പറയുന്ന പോലെയാണ്.
1)ttUar Pradesh 17
2)Mahartsahra 16
3)Telangana 16
4 ) Kerala 14
5)Karnataka 8
ഇതില്‍ 14 പേര്‍ കേരളത്തില്‍ നിന്നാണ് ,ആരാണ് ഈ 14 പേര്‍??? ഏത് സംഘടനയുടെ ഭാഗമായിരുന്നു ഇവരില്‍ പലരും..! ഒറ്റ ഉത്തരമേ ഉള്ളു പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ‘. മുകളിലെ റിപ്പോര്‍ട്ട് പുറത്ത് വരുന്നതിന് 3 ദിവസം മുന്നേ അതായത് 2017 ഡിസംബര്‍ 17 ന് കണ്ണൂരില്‍ വെച്ച് 5 ഐസിസ് അനുഭാവികളെ NIA അറസ്റ്റ് ചെയ്തിരുന്നു.ഒക്ടോബറില്‍ ഇവരെ കൂടാതെ തന്നെ 3 പേരെ അറസ്റ്റ് ചെയ്തിരുന്നു.
2017 സെപ്റ്റംബര്‍ 13 ,ന് ടൈംസ് ഓഫ് ഇന്ത്യയുടെ ഒരു റിപ്പോര്‍ട്ട് ഉണ്ട് അന്നത്തെ പോപ്പുലര്‍ ഫ്രണ്ടിന്റെ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് വി.കെ നൗഫലിനെ ഉദ്ധരിച്ച്. സിറിയയില്‍ ഐസിസി ന് വേണ്ടി പ്രവര്‍ത്തിക്കുന്നതിനിടെ കൊല്ലപ്പെട്ട മനാഫും, ഷമീറും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായിരുന്നു എന്ന്. ഒരു വര്‍ഷം മുന്നേ ഗള്‍ഫിലേക്ക് പോയതിന് ശേഷം ഇവര്‍ക്ക് സംഘടനയുമായി ബന്ധമില്ലായെന്ന്. ഐ.സി.സി ല്‍ ചേരാന്‍ പോകുന്നതിന് മുന്നേ അവര്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകരായിരുന്നു എന്ന് ജില്ലാ പ്രസിഡന്റ് തന്നെ സമ്മതിക്കുന്നുണ്ട്.
ഐ.സി.സി ലേക്ക് കേരളത്തില്‍ നിന്നും കുടിയേറിയ ആദ്യത്തെ ആളുടെ പേര് മുഹമ്മദ് സമീര്‍ അബു സഫ്വാന്‍ എന്നായിരുന്നു. ആരായിരുന്നു സമീര്‍ കേരളത്തില്‍ എന്നറിയാമോ കൊല്ലപ്പെടുന്നതിന് മുന്നേ. പോപ്പുലര്‍ ഫ്രണ്ടിന്റെ വളപ്പട്ടണം ഡിവിഷന്‍ പ്രസിഡന്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: