ഭാരതത്തിന്റെ ഔദ്യോഗിക കറന്‍സിയായ രൂപയുടെ ഡിജിറ്റല്‍ പതിപ്പായ ഡിജിറ്റല്‍ രൂപയുടെ പണിപ്പുരയിലാണ് റിസര്‍വ് ബാങ്ക്. ബ്ലോക്ക് ചെയിന്‍ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയ ഡിജിറ്റല്‍ ടോക്കണ്‍ സംവിധാനമാണ് ഇതിനു വേണ്ടി ഉപയോഗിക്കുന്നത്. (സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്സിഇആഉഇ) എന്നറിയപ്പെടുന്ന ഡിജിറ്റല്‍ രൂപ ക്രിപ്റ്റോ കറന്‍സികളായ ബിറ്റ് കോയിന്, എഥിരിഎം എന്നിവയുടെ അതെ സാങ്കേതിക വിദ്യയിലൂടെയാണ് പ്രവര്‍ത്തിക്കുന്നത്. സ്വാകാര്യ ക്രിപ്റ്റോ കറന്‍സികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഡിജിറ്റല്‍ രൂപയുടെ വ്യത്യാസമെന്തെന്നാല്‍ ഇതിന്ററെ മൂല്യം ഉറപ്പാക്കുന്നത് ഇന്ത്യന്‍ സര്‍ക്കാരായിരിക്കും.
റിസര്‍വ് ബാങ്കിന്റെ പൂര്‍ണ നിയന്ത്രണത്തിലും മേല്‍നോട്ടത്തിലുമായിരിക്കും ഇതിന്റെ വിനിമയവും വിതരണവും. ആര്‍ബിഐ പുറത്തിറക്കിയ വിവരങ്ങള്‍ അനുസരിച്ച്, ഡിജിറ്റല്‍ രൂപ എന്നത് ഇന്ത്യയുടെ ഔദ്യോഗിക കറന്‍സിയുടെ ഒരു ഡിജിറ്റല്‍ ടോക്കണ്‍ അഥവാ ഇലക്ട്രോണിക് പ്രതിനിധാനം ആണ്. ഏതു തരത്തിലുള്ള പണ വിനിമത്തിനും, മൂല്യം കൈമാറ്റം ചെയ്യുന്നതിനും ഡിജിറ്റല്‍ രൂപ ഉപയോഗിക്കാവുന്നതാണ്. പേപ്പര്‍ പണത്തില്‍ നിന്നും ഇതിന്റെ വ്യത്യാസമെന്തെന്നാല്‍ ഇതിനു ഭൗതികമായ രൂപം ഇല്ലന്നതാണ്. ഇലക്ട്രോണിക് രൂപത്തിലുള്ള പരമാധികാര കറന്‍സിയായ ഡിജിറ്റല്‍ രൂപ, റിസര്‍വ് ബാങ്കിന്റെ ബാലന്‍സ് ഷീറ്റില്‍ ബാധ്യതയായി രേഖപ്പെടുത്തും. ഇതിലൂടെ സബ്സിഡികളും മറ്റ് ധന സഹായങ്ങളും ജനങ്ങളിലേക്ക് കൂടുതല്‍ കാര്യക്ഷമമായി സര്‍ക്കാരിന് എത്തിക്കാം.
ഡിജിറ്റല്‍ രൂപയിലടിസ്ഥാനമാക്കിയ ധനനയം നടപ്പിലാക്കുന്നത് സാമ്പത്തിക അസമത്വം ഇല്ലാതാക്കുവാനും, കൂടുതല്‍ ജനങ്ങളെ സാമ്പത്തിക മുഖ്യ ധാരയിലേക്ക് കൊണ്ടുവരാനും സാധിക്കും. ഒരു ബാങ്ക് അകൗണ്ട് ഇല്ലാതെ തന്നെ ക്രിപ്റ്റോ ഇടപാട് നടത്താനാകുമെന്ന സാങ്കേതിക വിദ്യ ഡിജിറ്റല്‍ രൂപയുടെ കാര്യത്തിലും പ്രവര്ത്തികമാക്കാനാകും. ഒരു ക്രിപ്റ്റോ വാലറ്റ് മാത്രം മതിയാകും ഡിജിറ്റല്‍ രൂപയുടെ കൈമാറ്റത്തിന്. ബാങ്കിംഗ് സംവിധാനത്തിന് കീഴില്‍ വരാത്ത കോടിക്കണക്കിനു ഭാരതീയരെ സാമ്പത്തിക സ്ഥിരതയിലേക്കു നയിക്കാന്‍ ഡിജിറ്റല്‍ രൂപയ്ക്ക് സാധ്യമാകും.
ഇതിനു പുറമെ സ്വാകാര്യ വ്യക്തികളുടെയും മറ്റ് സ്ഥാപനങ്ങളുടെയും കൈവശമുള്ള ക്രിപ്റ്റോ കറന്‍സിയെയും അഭിസംബോധന ചെയ്തു കൊണ്ടാണ് ഡിജിറ്റല്‍ കറന്‍സി നയം സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. 2022ലെ ബജറ്റ് പ്രസംഗത്തിലാണ് ഇതിനെ പറ്റിയുള്ള വ്യക്തത ധനമന്ത്രി നിര്‍മ്മല സീതാരാമന് നല്‍കുന്നത്. 202223 സാമ്പത്തിക വര്‍ഷം ഡിജിറ്റല്‍ രൂപ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (ഇആഉഇ) ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയെ എങ്ങനെ ഗണ്യമായി ശക്തിപ്പെടുത്തുമെന്ന് ബജറ്റ് സമ്മേളനത്തില്‍ ധനമന്ത്രി വിശദീകരിക്കുകയുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: