തിരുവനന്തപുരം: എസ്ഡിപിഐയുടെ തീവ്രവാദ രാഷ്ട്രീയത്തെ പരോക്ഷമായി ന്യായീകരിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംവി ഗോവിന്ദന് മാസ്റ്റര്‍. ഭൂരിപക്ഷ വര്‍ഗീയതയാണ് ന്യൂനപക്ഷ വര്‍ഗീയതയുണ്ടാക്കുന്നത്.ഭൂരിപക്ഷ വര്‍ഗീയതയാണ് ഈ രാജ്യത്ത് ഹിന്ദു രാഷ്ട്രം ഉണ്ടാക്കാന്‍ ശ്രമിക്കുന്നത്. ഹിന്ദു രാഷ്ട്രം ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ന്യൂനപക്ഷ വിരോധം.. ഭൂരിപക്ഷ വര്‍ഗീയത കൂടുതല്‍ അപകടകരമാണെന്നും എംവി ഗോവിന്ദന് പറഞ്ഞു.
സിപിഎം പോപ്പുലര്‍ ഫ്രണ്ടിനോയും എസ്ഡിപിഐയേയും സഹായിക്കുന്നുവെന്ന ബിജെപിയുടെ ആരോപണത്തിലേയ്ക്കാണ് മന്ത്രിയുടെ പ്രസ്താവന വിരള്‍ചൂണ്ടുന്നത്. കൊലപാടതം നടന്ന് പ്രതികളെക്കുറിച്ച് ഒരു തുമ്പും പോലീസിന് ലഭിച്ചിട്ടില്ല. 10 ഓളം എസ്ഡിപിഐ നേതാക്കളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
ശനിയാഴ്ച ഉച്ചയോടെയാണ് എസ്ഡിപിഐ പ്രവര്‍ത്തകരുടെ സംഘം ശ്രീനിവാസനെ വെട്ടിക്കൊല്ലുകയായിരുന്നു. ആറ് പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. വാളുകളുമായി എത്തിയ മൂന്ന് പേര് കടയ്ക്ക് അകത്ത് കയറി ശ്രീനിവാസനെ വെട്ടുകയായിരുന്നു. ശരീരത്തിലാകെ പത്തിലധികം മുറിവുകള്‍ സംഭവിച്ചതായാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ശ്രീനിവാസനെ ആക്രമിക്കാന്‍ ബൈക്കിലെത്തിയ സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഇതും വണ്ടി നമ്പറും കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: