മുംബൈ: പള്ളിയിലെ ലൗഡ് സ്പീക്കറില്‍ തൊട്ടാല്‍ വെറുതെ വിടില്ലെന്ന് പോപ്പുലര്‍ ഫ്രണ്ടിന്റെ താക്കീത്. മഹാരാഷ്ട്രയിലെ പോപ്പുലര്‍ ഫ്രണ്ട് നേതാവ് അബ്ദുള്‍ മത്തീന്‍ ഷെയ്ഖാനിയാണ് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന നേതാവ് രാജ് താക്കറെയെ വെല്ലുവിളിച്ച് രംഗത്തെത്തിയത്.
അതേ സമയം മെയ് 3ന് മുന്‍പ് പള്ളികളില്‍ നിന്നും എല്ലാ ലൗഡ് സ്പീക്കറുകളും നീക്കം ചെയ്തിരിക്കണമെന്ന് രാജ്താക്കറെ തന്റെ അന്ത്യശാസനം ആവര്‍ത്തിച്ചു. ഇസ്ലാം ഒരിയ്ക്കലും നിയമത്തിന് അതീതമല്ലെന്നും രാജ് താക്കറേ പറഞ്ഞു. മെയ് 3ന് മുന്‍പ് പള്ളികളില്‍ നിന്നും ലൗഡ് സ്പീക്കറുകള്‍ നീക്കം ചെയ്യണമെന്ന അന്ത്യശാസനം നീട്ടുന്ന പ്രശ്നമില്ലെന്നും അദ്ദേഹം പറഞ്ഞു.
അതല്ലെങ്കില്‍ സ്വന്തം നിലയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുമെന്നും രാജ് താക്കേറ മഹാരാഷ്ട്ര സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ചു. പോപ്പുലര്‍ ഫ്രണ്ടില്‍ നിന്നുള്ള ഭീഷണിയെക്കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ക്ക് തിരിച്ചടിക്കാമെന്നും ഇവിടെ സമാധാനമാണ് ആവശ്യമെന്നും രാജ് താക്കറേ പറഞ്ഞു. ലൗഡ് സ്പീക്കറുകളില്‍ തൊട്ടാല്‍ തിരിച്ചടിക്കുമെന്ന് പോപ്പുലര്‍ ഫ്രണ്ട് നേതാവ് രാജ് താക്കറേയെ വെല്ലുവിളിച്ചിരുന്നു.
‘ഞങ്ങള്‍ക്കാവശ്യം സമാധാനമാണ്. പ്രാര്‍ത്ഥിക്കുന്നതിന് ആരും എതിരല്ല. പക്ഷെ നിങ്ങള്‍ (മുസ്ലിങ്ങള്‍) ലൗഡ് സ്പീക്കര്‍ ഉപയോഗിച്ചാല്‍ ഞങ്ങളും ലൗഡ് സ്പീക്കര്‍ ഉപയോഗിക്കും. മുസ്ലിങ്ങള്‍ മനസ്സിലാക്കേണ്ട ഒരു കാര്യം അവരുടെ മതം നിയമത്തിന് അതീതമല്ലെന്നാണ്’- രാജ് താക്കറേ പറഞ്ഞു.
മെയ് മൂന്ന് വരെ കാക്കാന്‍ അദ്ദേഹം ഹിന്ദുക്കളോട് ആഹ്വാനം ചെയ്തു. അതു കഴിഞ്ഞ് ലൗഡ് സ്പീക്കര്‍ നീക്കം ചെയ്യാത്ത മുസ്ലിം പള്ളികള്‍ക്ക് മുന്പില് ഉറക്കെ ഹനുമാന് ചാലിസ മുഴുവന്‍ ശബ്ദത്തിലും വെയ്ക്കണമെന്നും രാജ് താക്കറേ ആവശ്യപ്പെട്ടു.
മുസ്ലിം പള്ളികള്‍ എത്ര തവണ നമാസും വാങ്ക് വിളിയും നടത്തുന്നോ അത്രം തവണ ഹനുമാന് ചാലിസയും വെയ്ക്കണം. – രാജ് താക്കറേ പറഞ്ഞു. ഏത് പള്ളികളാണ് പൊലീസ് അനുവാദത്തോടെ മൈക്കുപയോഗിച്ച് വാങ്ക് വിളിക്കുന്നത്? ഇത് ഒരു മതപരമായ പ്രശ്നമല്ലെന്നും സാമൂഹ്യപ്രശ്നമാണെന്നും രാജ് താക്കറേ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: