കോഴിക്കോട്: കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ കെ സ്വിഫ്റ്റ് ബസ് ഇടിച്ച് ലോ ഫ്ളോര്‍ ബസിന്റെ ചില്ല് തകര്‍ന്നു. ബാംഗ്ലൂരിലേക്ക് പോകുന്ന കെ സ്വിഫ്റ്റ്, സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് വന്ന ലോ ഫ്ലോറില്‍ ഇടിക്കുകയായിരുന്നു. കെ.എസ്.ആര്.ടി.സി സ്വിഫ്റ്റ് ബസ് അപകടങ്ങളില്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും പരിചയമില്ലാത്തവരാണ് ബസ് ഓടിക്കുന്നതെന്നും സിഐടിയു നിയന്ത്രണത്തിലുള്ള കെ.എസ്.ആര്.ടി.ഇ വര്‍ക്കിങ് പ്രസിഡന്റ് സി.കെ. ഹരികൃഷ്ണന് പറഞ്ഞിരുന്നു.
അപകട വാര്‍ത്തകള്‍ ശുഭകരമല്ലെന്നും കെ.എസ്.ആര്.ടി.സി െ്രെഡവര്‍മാരെ എന്തുകൊണ്ട് ഡപ്യൂട്ടേഷനില്‍ നിയമിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. കെ. സ്വിഫ്റ്റ് അപകടത്തിന് കാരണം െ്രെഡവര്‍മാരുടെ പരിചയ കുറവാണെന്നും സ്വിഫ്റ്റ് തുടങ്ങിയത് കെഎസ്ആര്‍ടിസിയുടെ നാശത്തിന് കാരണം തൊഴിലാളി യൂണിയനുകളാണെന്ന് വരുത്തി തീര്‍ക്കാനാണെന്നും കെഎസ്ആര്‍ടിഇയു (എഐടിയുസി) ജനറല്‍ സെകട്ടറി എം.ജി രാഹുല്‍ ആരോപിച്ചിരുന്നു.
ഇതിന് മുമ്പ് താമരശേരി ചുരത്തില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ഭിത്തിയിലിടിച്ചിരുന്നു. സുല്‍ത്താന്‍ ബത്തേരിതിരുവനന്തപുരം ഡീലക്സ് ഏയര്‍ ബസാണ് താമരശേരി ചുരത്തില്‍ ഭിത്തിയിലിടിച്ചത്. താമരശേരി ചുരത്തിലെ ആറാം വളവില്‍ തിരുവനന്തപുരം മാനന്തവാടി കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസും അപകടത്തില്‍പ്പെട്ടിരുന്നു. നേരത്തെ അപകടത്തില്‍പ്പെട്ട കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിലെ താത്കാലിക െ്രെഡവര്‍മാരെ പിരിച്ചുവിട്ടിരുന്നു.
സ്വിഫ്റ്റ് സര്‍വ്വീസുകള്‍ തുടങ്ങി ആദ്യ 24 മണിക്കൂറിനുള്ളിലാണ് രണ്ട് അപകടങ്ങളും നടന്നിരുന്നത്. തിരുവനന്തപുരം കല്ലമ്ബലത്തും മലപ്പുറം ചങ്കുവട്ടിയിലുമാണ് കെസ്വിഫ്റ്റ് അപകടത്തില്‍പ്പെട്ടിരുന്നത്. കല്ലമ്ബലത്ത് എതിരെ വന്ന ലോറിയുമായി ഉരസി ബസിന്റെ സൈഡ് മിറര്‍ ഇളകിപ്പോയി. ഗ്ലാസിന് 35,000 രൂപ വിലയുണ്ടെന്ന് കെ.എസ്.ആര്.ടി.സി വ്യക്തമാക്കി. പകരം കെ.എസ്.ആര്.ടി.സിയുടെ മിറര്‍ സ്ഥാപിച്ചാണ് സര്‍വീസ് തുടര്‍ന്നത്. ചങ്കുവട്ടിയില്‍ കെസ്വിഫ്റ്റ് ബസ് സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: