പാലക്കാട് : തുടര്‍ച്ചയായുള്ള കൊലപാതകത്തെ തുടര്‍ന്ന് പാലക്കാട് അതീവ സുരക്ഷ ഏര്‍പ്പെടുത്തും. മൂന്ന് കമ്പനി പോലീസിനെ വിന്യസിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ പോലീസ് ഉന്നത സംഘം ക്യാമ്പ് ചെയ്യും.
ഇന്ന് മുന്‍ ആര്‍എസ്എസ് പ്രചാരക് ശ്രീനിവാസന് കൊലപ്പെട്ടതോടെ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഡിജിപി വിജയ് സാഖ്റേ പാലക്കാടേയ്ക്ക് തിരിച്ചു. തത്കാലം ഇവിടെ ക്യാമ്പ് ചെയ്യാനാണ് തീരുമാനം. ജില്ലയിലെ ക്രമസമാധാന നില തകരാറിലാവുകയും കൂടുതല്‍ ആക്രമണങ്ങള്‍ ഒഴിവാക്കുന്നതിനുമായാണ് ഇത്. ജില്ലയിലെ സ്ഥിതിഗതികളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പാലക്കാടത്തെ കൊലപാതകങ്ങളില്‍ പ്രത്യേക സംഘം അന്വേഷണം നടത്തുമെന്ന് ഡിജിപി അനില്‍കാന്ത് അറിയിച്ചു. അക്രമസംഭവങ്ങള്‍ അവര്ത്തിക്കാതിരിക്കുന്നതിനായി കരുതല്‍ അറസ്റ്റ് അടക്കമുള്ള കര്‍ശ്ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഡിജിപി അനില്‍കാന്ത് അറിയിച്ചു.
പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈര്‍ കൊല്ലപ്പെട്ട് മണിക്കൂറുകള്‍ക്ക് പിന്നാലെയാണ് ആര്‍എസ്എസ് നേതാവ് ശ്രീനിവാസന് കൊല്ലപ്പെടുന്നത്. പോലീസ് ഇന്റലിജന്‍സ് സംവിധാനത്തിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണ് ഇതെന്ന് സി. കൃഷ്ണകുമാര്‍ പ്രതികരിച്ചു.
പാലക്കാട് മേലാമുറിയില്‍ കടയ്ക്കുള്ളില്‍ കയറിയാണ് ശ്രീനിവാസനെ അക്രമികള്‍ വെട്ടിക്കൊന്നത്. മൂന്ന് സ്കൂട്ടറുകളിലായി എത്തിയ അഞ്ചംഗ സംഘമാണ് ശ്രീനിവാസനെ അതിക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ശ്രീനിവാസനെ പാലക്കാട് സ്വകാര്യ ആശുപത്രി ഐസിയുവില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: