കോട്ടയം: കേരള ആരോഗ്യ സര്‍വ്വകലാശാലയുടെ അവസാന വര്‍ഷ ബാച്ചിലര്‍ ഇന്‍ കാര്‍ഡിയോ വാസ്കുലര്‍ ടെക്നോളജി (ബിവിസിടി) പരീക്ഷയില്‍ ആദ്യത്തെ നാല് റാങ്കുകളും കോട്ടയം മെഡിക്കല്‍ കോളജിന്. മെഡിക്കല്‍ കോളജിലെ ഹൃദ്രോഗ വിഭാഗത്തിലെ വിദ്യാര്‍ഥികളാണ് ഈ അപൂര്‍വ നേട്ടം സമ്മാനിച്ചത്.
കോഴിക്കോട് വടകര തീര്‍ത്ഥം വീട്ടില്‍ ചന്ദ്രന് -ശ്രീജ ദമ്പതികളുടെ മകള്‍ അരുണിമാ ചന്ദ്രനാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് ഇടുക്കി കട്ടപ്പന മുണ്ടയ്ക്കക്കല് വീട്ടില്‍ എം.ജെ. ജോസഫ്-സിന്ധു ദമ്പതികളുടെ മകള്‍ ക്രിസ്റ്റീന ജോസഫും, മൂന്നാം റാങ്ക് പെരിന്തല്‍മണ്ണ കരിങ്കല്ലത്താനി വാളലില്‍ കട്ടേക്കാട്ട് വീട്ടില്‍ ഷംസുദ്ദീന്-റംല ദമ്പതികളുടെ മകള്‍ റോഷ്ന വി.കെയും, നാലാം റാങ്ക് മലപ്പുറം വളാഞ്ചേരി പുഴക്കല്‍ വീട്ടില്‍ മുഹമ്മദ് അലി-ഫാത്തിമ ദമ്പതികളുടെ മകള്‍ ഹിബ തസ്നി. പിയും കരസ്ഥമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: