ന്യൂദല്‍ഹി : ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പ്പി, രാജ്യത്തിന്റെ വികസനത്തിന് ഒഴിച്ചുകൂടാനാവാത്ത സംഭാവനകളാണ് ഡോ. ബാബസാഹേബ് അംബേദ്കര്‍ നല്‍കിയിട്ടുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അംബേദ്കര്‍ ജയന്തി ദിനത്തോടനുബന്ധിച്ച് ട്വിറ്ററില്‍ നല്കിയ അനുസ്മരണത്തിലാണ് മോദിയുടെ ഈ പ്രസ്താവന.
അദ്ദേഹത്തിന്റെ സ്വപ്നം സാക്ഷാത്കരിക്കേണ്ടത് രാജ്യത്തിന്റെ ഉത്തരവാദിത്തമാണെന്നും പ്രധാനമന്ത്രി അറിയിച്ചു. 1891ല്‍ ദളിത് കുടുംബത്തിലാണ് അംബേദ്കര്‍ ജനിച്ചത്. നിയമ- സാമ്പത്തിക വിദഗ്ധനായ അ്ദേഹം ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തില്‍ നിര്‍ണ്ണായക പങ്കാണ് വഹിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: